Saturday, January 14, 2012

PASSING TIME (MAYA ANGELOU)

പുലരിപോല്‍ നിന്‍ ചര്‍മ്മം
സന്ധ്യപോലെന്റെത്.

തുടക്കമാണൊന്നു
സുനിശ്ചിതമോരന്ത്യത്തിന്റെ.

മറ്റേതോരന്ത്യവും
സുനിശ്ചിതമാമൊരു തുടക്കത്തിന്റെ .
JUST FOR A TIME -Maya Angelou

ഒന്നിനെയും കൂസാതെ
ചിരിച്ചുകൊണ്ടുള്ള നിന്റെയാ നടത്തം.
നിന്റെ സംസാരം കേള്‍ക്കാന്‍ എനിക്കെന്തിഷ്ടമായിരുന്നു
നിന്റെ ഓരോ ശൈലികള്‍..
ഒക്കെയും എന്നെ മോഹിപ്പിച്ചിരുന്നു
കുറച്ചുനാള്‍..

നീയെന്റെ ആദ്യകാല പ്രണയം
വസന്തകാലപ്രഭാതംപോലെ
എന്റെ മനസ്സില്‍
നിന്നെസ്സംബന്ധിക്കുന്നതെല്ലാം
സംഗീതം നിറച്ചു.

ഓര്‍മ്മകളുടെ തടവുകാരനാകുന്നത്
എനിക്കിഷ്ടമല്ല.
കഴിഞ്ഞുപോയതിനെയോര്ത്ത്
കരയുന്നതെനിക്കിഷ്ടവുമല്ല.
എന്നാലും ഞാന്‍ പറയുന്നു
മനസ്സില്‍ തൊട്ടു പറയുന്നു
ഒരു മുത്തു തിളങ്ങുന്ന പോലെ
നീ തിളങ്ങുന്നത് കാണാന്‍ ഞാന്‍ ഏറെ കൊതിച്ചിരുന്നു.

നീയായിരുന്നു എനിക്ക് ചേര്‍ന്നവള്‍ .
നീ എന്റെതുമായിരുന്നു.
കുറച്ചുനാള്‍
അതെ , കുറച്ചു നാള്‍ മാത്രം.

Monday, January 9, 2012

Translation of Indian rupee song

These rivers, dusks,
and your beautiful eyes
blooms in my memory...
When my beloved's lips longs for the
touch of my lips
guess what the moon whispered to the clouds?
Will the nuptial bed of the moonlight
forget the ecstasy imparted by the
fond constellation of pretty stars?
My love,
tell me
why did your face blush
in the morning light?
Will the fond nights of
amorous dreams
fade into nothing?
Those days
when we flew as birds on the wings of desire
in the horizon of love
have they withered??
Have those dreams come to naught?
Here am left alone
with these pitiful tears for company.
മദിപ്പിക്കുന്ന വന്യമായ ഉന്മാദമാണ് ഏകാന്തത.ലിഖിത രൂപം ഇല്ലാതതുകൊണ്ടുതന്നെ എന്ത് എന്തുകൊണ്ട് എന്തിനു എന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല.
എകാന്തകള്‍ക്ക് പരസ്പര സാഹോദര്യം ഏറും. അതിനു പ്രത്യയശാസ്ത്രങ്ങള്‍ ഇല്ല.
ALWAYS READY FOR THE SPRING
NO MATTER WHEN IT COMES
ALWAYS HAPPY FOR THE SPRING
EVEN IF IT NEVER COMES!
Senses of insecurity-Maya Angelou
പറയുവാനായില്ല
സത്യമോ മിഥ്യയോ എന്ന് .
എന്റെ സ്വപ്നം സത്യമായിരുന്നോ എന്നും.
ഈ ലോകത്തില്‍ സത്യം എന്നത്
നീ മാത്രമായിരുന്നു എനിക്ക്.
നിന്നെ ഞാന്‍ തൊട്ടറിഞ്ഞു,
നിന്റെ സ്നേഹവും.
മധുരവാക്കുകളില്‍ വീണുഴറി ഞാനെ-
ന്നെയും മറന്നുപോയി.
Not of this tree
not of that
a broken branch
of an unseen tree.
Pardon me!
Love at First Sight
Wislawa Szymborska (-GIta S.R.)

അദ്രിശ്യമായ, പെട്ടെന്നുന്ടായൊരു വികാരാവേശത്താല്‍
ബന്ധിതരാണ് തങ്ങളെന്ന്
അവര്‍ക്ക് മനസ്സിലായി.
അനിശ്ചിതത്വം മനോഹരമാക്കുന്ന ഒന്ന്.

മുന്‍പരിചയം ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ
തങ്ങള്‍ക്കിടയില്‍ ഒന്നും സംഭാവിക്കുന്നുണ്ടായിരുന്നില്ല
എന്ന് തന്നെ അവര്‍ കരുതിയിരുന്നു.
ഒരു വേള,
ഒരു തെരുവില്‍ വച്ചോ,
കോണിപ്പടിയില്‍ വച്ചോ,
ഇടനാഴിയില്‍ വച്ചോ ഒക്കെ അവര്‍ കണ്ടുമുട്ടിയിരിക്കും.

എന്നെന്കിലുമോരിക്കല്‍ അറിയാതെ
മുഖാമുഖം കണ്ടിട്ടുമുണ്ടാവും.
തിരക്കിനിടയില്‍ 'ക്ഷമിക്കൂ' എന്നൊരു വാക്ക്
അതുമല്ലെങ്കില്‍ വഴിതെറ്റിവന്നൊരു ഫോണ്‍ കാള്‍ ആയി,
പക്ഷെ ഇതൊക്കെ അവരോടു ചോദിച്ചാല്‍
'അറിയില്ല ' എന്ന് തന്നെയാവും ഉത്തരം.

പിന്നെ നിറഞ്ഞ അദ്ഭുതത്തോടെ
അവര്‍ ഓര്‍ത്തെടുക്കും ,
അതിമനോഹരമായിരുന്നിരിക്കാവുമായിരുന്ന
ആകസ്മികതകളുടെ അനുസ്യൂതതയെ ..

കണ്ടുമുട്ടുവാന്‍ സമയമായില്ലെന്ന മട്ടില്‍
എല്ലാമറിയുന്ന കാലം
അമര്‍ത്തിയ കള്ളച്ചിരിയോടെ അവര്‍ക്ക് മുന്നില്‍
കണ്ണ് പൊത്തിക്കളിച്ച്ചതും .

തീര്‍ച്ചയായും
ചില സൂചനകള്‍ ഉണ്ടായിരുന്നു
അറിയുമെങ്കില്‍ അറിഞ്ഞെടുക്കട്ടെ എന്ന പോലെ,
എന്നാല്‍ അത് വായിച്ചെടുക്കാനുള്ള അറിവ്
അന്നവര്‍ക്കുണ്ടായിരുന്നില്ല.
ചിലപ്പോള്‍ അത്
തോളോട് തോള്‍ തട്ടി
ചിരിച്ച്ചകന്നൊരു ഇല ആയിരുന്നിരിക്കാം.
മറന്നുവച്ചതെന്തോ തിരിച്ച് എല്പ്പിച്ചതുമാവാം.
ആര്‍ക്കറിയാം
ചിലപ്പോളത്
കുട്ടിക്കാലത്ത്
പൊന്തകള്‍ക്കിടയില്‍ നഷ്ടപ്പെട്ടൊരു കളിപ്പന്തായിരുന്നിരിക്കാം!

തമ്മിലറിയാതെ സ്പര്ശിച്ച്ചകന്ന വാതില്പ്പിടികള്‍.
അറിയാതെ തൊട്ടു തൊട്ടു വച്ച യാത്രാസഞ്ചികളാവാം.
ഉണരും മുന്‍പേ മാഞ്ഞുപോയ
ഒരുമിച്ചു കണ്ടൊരു സ്വപ്നവുമാവാം.

എല്ലാ തുടക്കങ്ങളും
തുടര്ച്ച്ചകള്‍ ആവുന്നു
എങ്കിലും
ഇനിയും വെളിപ്പെടാനുണ്ട്
ഇനിയും അറിയുവാനുണ്ട് എന്ന മട്ടില്‍
കണ്ണ് പൊത്തിക്കളിക്കുന്നുണ്ട് കാലം .