JUST FOR A TIME -Maya Angelou
ഒന്നിനെയും കൂസാതെ
ചിരിച്ചുകൊണ്ടുള്ള നിന്റെയാ നടത്തം.
നിന്റെ സംസാരം കേള്‍ക്കാന്‍ എനിക്കെന്തിഷ്ടമായിരുന്നു
നിന്റെ ഓരോ ശൈലികള്‍..
ഒക്കെയും എന്നെ മോഹിപ്പിച്ചിരുന്നു
കുറച്ചുനാള്‍..
നീയെന്റെ ആദ്യകാല പ്രണയം
വസന്തകാലപ്രഭാതംപോലെ
എന്റെ മനസ്സില്‍
നിന്നെസ്സംബന്ധിക്കുന്നതെല്ലാം
സംഗീതം നിറച്ചു.
ഓര്‍മ്മകളുടെ തടവുകാരനാകുന്നത്
എനിക്കിഷ്ടമല്ല.
കഴിഞ്ഞുപോയതിനെയോര്ത്ത്
കരയുന്നതെനിക്കിഷ്ടവുമല്ല.
എന്നാലും ഞാന്‍ പറയുന്നു
മനസ്സില്‍ തൊട്ടു പറയുന്നു
ഒരു മുത്തു തിളങ്ങുന്ന പോലെ
നീ തിളങ്ങുന്നത് കാണാന്‍ ഞാന്‍ ഏറെ കൊതിച്ചിരുന്നു.
നീയായിരുന്നു എനിക്ക് ചേര്‍ന്നവള്‍ .
നീ എന്റെതുമായിരുന്നു.
കുറച്ചുനാള്‍
അതെ , കുറച്ചു നാള് മാത്രം.
Saturday, January 14, 2012
Subscribe to:
Post Comments (Atom)
1 comment:
ഒരു മുത്തു തിളങ്ങുന്ന പോലെ
നീ തിളങ്ങുന്നത് കാണാന്‍ ഞാന്‍ ഏറെ കൊതിച്ചിരുന്നു.
Post a Comment