Dont go far off- Pablo Neruda
ദൂരേക്ക് പോകരുതേ.
ഒരു ദിവസത്തെക്കുപോലും
എന്നെ തനിച്ചാക്കി ദൂരേക്ക് പോകരുതേ.
കാരണം എന്തെന്നു പറയാന്‍ എനിക്കാവില്ല.
പകലിന്നെന്തു നീളമാണ്!
തീവണ്ടികളില്ലാത്ത
ഒഴിഞ്ഞൊരു റെയില്‍വേ സ്റ്റേഷനിലെന്നപോലെ
ഉറക്കത്തിലും
നിനക്ക് വേണ്ടി ഞാന്‍ കാത്തിരിക്കും.
ഒരു നിമിഷത്തെക്കുപോലും എന്നെ ഒറ്റക്കാക്കരുതേ .
ഒറ്റയ്ക്കാവുമ്പോള്‍ സങ്കടങ്ങള്‍ എല്ലാംകൂടി
ഒരുമിച്ചു എന്നെ ആക്രമിക്കും.
കൂടുതെടിയലയുന്ന പുക പോലും എന്നെ
തേടിപ്പിടിച്ചു ശ്വാസം മുട്ടിക്കും.
കടല്തീരങ്ങളില്‍ അലിയാതിരിക്കട്ടെ നിന്റെ നിഴല്.
വിജനതകളില്‍ അലയാതിരിക്കട്ടെ നിന്റെ മിഴികള്‍.
ഏറ്റം പ്രിയമുള്ളവളെ
ഒരു നിമിഷം,
ഒരു നിമിഷത്തെക്കുപോലും എന്നെ പിരിയരുതേ.
എന്തെന്നാല്‍,
നീ എന്നില്‍നിന്നേറെയകന്നിരിക്കുന്ന ആ നിമിഷം
ആകെ വലഞ്ഞു ഭൂമിയിലാകവേ ഞാനുഴറി നടക്കും
നീ തരികെ വരില്ലേ എന്ന് ചോദിച്ചു കൊണ്ട്.
എന്നെ ഇവിടെ മരിക്കാന്‍ വിട്ടിട്ടു പോകുമോ എന്ന് ചോദിച്ചു കൊണ്ട്.
Monday, April 16, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment