Monday, May 28, 2012

കാറ്റ് വീശുന്ന വിശാലതയില്‍, കണ്ണമ്മ-ഭാരതിയാര്‍

കാറ്റ് വീശുന്ന ഈ വിശാലതയില്‍
എന്റെ കണ്ണമ്മ
നിന്റെ സ്നേഹത്തെക്കുറിച്ചോര്‍ക്കാന്‍ എന്ത് സുഖമാണ് !
... തേന്‍കുടം പോലെ മദിപ്പിക്കുന്ന നിന്റെ ചുണ്ടുകള്‍
നിലാവിന്റെ ശാന്തത നിറഞ്ഞ നിന്റെ കണ്ണുകള്‍.
സ്വര്‍ണ്ണപ്രഭ തൂകുന്ന നിന്റെ മേനി .
ഈ ഭൂമിയില്‍ ഞാനുള്ള കാലം വരേയ്ക്കും
മറ്റൊന്നും എന്നെ മോഹിപ്പിക്കില്ല,
എനിക്ക് സ്വര്‍ഗീയ സുഖം തരില്ല.
കണ്ണമ്മ
നീയെന്റെ ജീവനാണ്.
ഓരോനിമിഷവും നിന്നെക്കുറിച്ചു
ഞാന്‍ പാടിക്കൊന്ടെയിരിക്കുന്നു.
നിന്റെ സാമീപ്യശോഭയാല്‍
എന്റെ ദുഖത്തിന്റെ ഇരുള്‍ മായുന്നു.
കണ്ണമ്മ,
നിന്റെ പേര് ഞാന്‍ ഉരുവിടുമ്പോള്‍
എന്റെ ചുണ്ടില്‍ സ്നേഹത്തിന്റെ മധു നിറയുന്നു.
എന്റെ ആത്മാഗ്നി കൊളുത്തിയ ദീപമാണ് നീ.
എന്റെ ചിന്തകളില്‍ നീയാണ്.
എന്റെ ജീവിത ലകഷ്യവും നീ തന്നെ.

Friday, May 4, 2012

silence

Sailing through the river of silence
the only sound that breaks it
is the rowing of the oars

If not for it,,
how silent life would have been!!
Rain/ Sea- ( മഴ/കടല്‍-ശശി അയ്യപ്പന്)
The rains are alive in clouds.
What we call 'rain' is the
funeral procession of it from
the heavens to down below.,,
washing away its corpse.

Rain seeps down to the earth.
The earth tries to cremate
even, a poodle of rain.
...
And the Sea,
is the corpse of the rain
covering most of the earths space,
which has failed to bury itself
nor the earth could bury.
En route,
silences hurt
it matters,
cuts like blade,
drips crimson.
... But,
once you are atop
silence never matters,
it never hurts
it blooms beautiful..
Measurement (അളവ്-ശശി അയ്യപ്പന്‍)

How long shall they remain
lost in each other's eyes?
The sky and the sea.
...
One day the sky shall surely
lift up fondly, the sea .

And love ,
as usual shall become stale with time.

As a punishment
the sky shall drop the sea
in deserts to suffer solitary confinement.

And
thats precisely
how seas form, at least rarely , in deserts!

You can never measure
the circumference of a silence,
likewise you can never measure
the magnitude of the solitude of the sea!!
എന്നോട് പറഞ്ഞത്, പറയാത്തതും

വെളിച്ചങ്ങള്‍ക്കപ്പുറത്തു നിഴലുകളുണ്ട്
അതിനുമപ്പുറം വീണ്ടും വെളിച്ചമുണ്ട്
അത് കാണാന്‍ പറ്റിയില്ലെങ്കില്‍
... കണ്ണുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല.
കാണാത്ത ലോകത്തെ കാഴ്ചകള്‍ കേട്ടിട്ട്
കഥയറിയാതെഴുതീട്ടു കാര്യമില്ല.
തൊട്ടതൊക്കെയും മനസ്സാണെന്ന്
നിനച്ചു സ്നേഹിക്കാന്‍ പോയിട്ടും കാര്യമില്ല.
മഞ്ഞയും ചോപ്പുമായി ഭംഗിയില്‍ കത്തുന്ന
നാളത്തോടടുത്താല്‍ ചുണ്ടില്‍ സ്നേഹം കത്തും.
ആളിപ്പടര്ന്നതുള്ളിലെക്കിറങ്ങിയാല്‍
അറിയാതെ മനസ്സും കത്തിപ്പോവും.
പറഞ്ഞതും പറയാത്തതും കേട്ടങ്ങിരിക്കുമ്പോള്‍
മഴയായി വന്നാ തീയണക്കും.
Sri Chinmoy

നഷ്ടപ്രണയത്തെപ്പറ്റി നിങ്ങള്‍ പറയുമ്പോള്‍

നിങ്ങളുടെ അജ്ഞത കൂടുതല്‍ വെളിവാകുകയാണ് ചെയ്യുന്നത്.
...
സ്നേഹം ഒരിക്കലും നഷ്ടമാകുന്നില്ല.

സ്നേഹം

അനന്തതയുടെ ജീവിതമാണ്.

അനന്തമാണത്.

അനശ്വരം
സ്നേഹം-മീരാബായ്

ഞാനോ സ്നേഹത്താല്‍ ഉണ്മാദിനിയായിരിക്കുന്നു.

എന്റെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല.
...
ആത്മാവില്‍ കത്തുന്ന അഗ്നി.

മുറിവേറ്റിട്ടുള്ളവനെ മുറിവേറ്റവന്റെ വേദന മനസ്സിലാക്കാന്‍ കഴിയൂ.

ആഭരണത്തിന്റെ വില അതുണ്ടാക്കുന്നവനെ അറിയൂ.

അത് നഷ്ടപ്പെടുത്തുന്നവന്‍ അറിയുന്നില്ല.

വേദനയാല്‍ വലഞ്ഞു ഞാന്‍ വാതിലുകള്‍ തോറും മുട്ടുന്നു.

എന്റെ വേദന ശമിപ്പിക്കാന്‍ ആരുമില്ല.

പറയുന്നു മീര,

എന്റെ വേദന ശമിപ്പിക്കാന്‍

ശ്യാമവര്‍ണ്ണനെ കഴിയൂ.
സ്നേഹം - Sri Chinmoy

സ്നേഹമെന്നത് മനസ്സിലാക്കേണ്ട ഒന്നല്ല

തൊട്ടറിയേണ്ട ഒന്നുമല്ല.
...
കൊടുക്കല്‍ വാങ്ങലുകളുടെതുമായ ഒന്നുമല്ല.

സ്നേഹമെന്നാല്‍

സ്നേഹം തന്നെയാകുക എന്നതുമാത്രമാണ്

എന്നും

അനന്തത വരേയ്ക്കും.
സ്വപ്നം- 'The Dream' by Alexander Sergeyevich Pushkin
ഏറെ നാളായിട്ടില്ല
ഒരു മനോഹരസ്വപ്നതില്‍ ഞാന്‍ ഒരു രാജാവായിരുന്നു
കിരീടവും ചെങ്കോലും ഒക്കെയുള്ളൊരു രാജാവ്.
ഞാന്‍ നിന്നോട് പ്രനയതിലായിരുന്നെന്നു തോന്നുന്നു
... വല്ലാത്തൊരു സന്തോഷത്താല്‍ എന്റെ ഹൃദയം മിടിച്ചിരുന്നു.
നിന്റെ കാല്ച്ചുവട്ടിലിരുന്നു ഞാനെന്റെ ഹൃദയഗീതങ്ങള്‍ പാടിയിരുന്നു.
എന്തെ സ്വപ്നങ്ങളെ എന്റെ സന്തോഷത്തിന്റെ ആയുസ്സ് അനന്തമാക്കിയില്ല?
എന്നാല്‍ എന്റെ എല്ലാ ഭാഗ്യങ്ങളും നഷ്ടമായില്ല.
നഷ്ടമായത്
എന്റെ സ്വപ്നങ്ങളുടെ സാമ്രാജ്യം മാത്രം.
ഒരു ചുവന്ന റോസാപ്പൂവ് - ( A red red rose-Robert Burns)

എന്റെ സ്നേഹം
ഒരു ചുവന്ന റോസാപ്പൂവ്പോലെയാണ്
വല്ലാതെ ചുവന്ന ഒരു റോസാപ്പൂവ്.
... മധുരമായോരീണത്തില്‍ പാടുന്നൊരു
മനോഹരഗാനമാണെന്റെ സ്നേഹം.

നിന്നെപ്പോലെ , എന്റെ സുന്ദരി
ഞാനും അഗാധ പ്രണയത്തിലാണ്.
സാഗരങ്ങളെഴും വറ്റിയാലും
അനശ്വരം എന്റെ പ്രണയം.

സാഗരങ്ങളെഴും വറ്റിയാലും
ശിലകളത്രയും സൂര്യന്‍ ഉരുക്കിയാലും
ശ്വാസമോരല്‍പ്പമെന്നില്‍ ശേഷിക്കില്‍
സ്നേഹിചീടും നിന്നെ ഞാന്‍ എന്നും.

ഒരല്പ്പനേരത്തേക്ക് വിട തരൂ
ഒരല്പ്പനേരത്തേക്ക് മാത്രം.
ആയിരം കാതമകലെ പോയീടിലും
എത്തും നിന്റെ അരികില്‍ ഞാന്‍ വീണ്ടും.
<കൊത്തിപ്പിടിച്ചു പറന്നപ്പോ തട്ടിപ്പിടച്ചു വീണത്‌ കടലില്‍. കുത്തി മുറിഞ്ഞ ചുണ്ടിലെ ചോപ്പില്‍ മുത്തോട് മുത്ത്‌ കടല്ക്കന്യ തന്നു.