Monday, May 28, 2012

കാറ്റ് വീശുന്ന വിശാലതയില്‍, കണ്ണമ്മ-ഭാരതിയാര്‍

കാറ്റ് വീശുന്ന ഈ വിശാലതയില്‍
എന്റെ കണ്ണമ്മ
നിന്റെ സ്നേഹത്തെക്കുറിച്ചോര്‍ക്കാന്‍ എന്ത് സുഖമാണ് !
... തേന്‍കുടം പോലെ മദിപ്പിക്കുന്ന നിന്റെ ചുണ്ടുകള്‍
നിലാവിന്റെ ശാന്തത നിറഞ്ഞ നിന്റെ കണ്ണുകള്‍.
സ്വര്‍ണ്ണപ്രഭ തൂകുന്ന നിന്റെ മേനി .
ഈ ഭൂമിയില്‍ ഞാനുള്ള കാലം വരേയ്ക്കും
മറ്റൊന്നും എന്നെ മോഹിപ്പിക്കില്ല,
എനിക്ക് സ്വര്‍ഗീയ സുഖം തരില്ല.
കണ്ണമ്മ
നീയെന്റെ ജീവനാണ്.
ഓരോനിമിഷവും നിന്നെക്കുറിച്ചു
ഞാന്‍ പാടിക്കൊന്ടെയിരിക്കുന്നു.
നിന്റെ സാമീപ്യശോഭയാല്‍
എന്റെ ദുഖത്തിന്റെ ഇരുള്‍ മായുന്നു.
കണ്ണമ്മ,
നിന്റെ പേര് ഞാന്‍ ഉരുവിടുമ്പോള്‍
എന്റെ ചുണ്ടില്‍ സ്നേഹത്തിന്റെ മധു നിറയുന്നു.
എന്റെ ആത്മാഗ്നി കൊളുത്തിയ ദീപമാണ് നീ.
എന്റെ ചിന്തകളില്‍ നീയാണ്.
എന്റെ ജീവിത ലകഷ്യവും നീ തന്നെ.

No comments: