Thursday, March 24, 2011

ഇന്ന് വന്നു
ഒരോര്‍മ്മ
അറിയില്ലേ എന്നേ എന്ന് ചോദിച്ചു
നിന്നെ അറിയില്ലെങ്കില്‍
ഞാന്‍ എന്നെയും അറിയില്ലല്ലോ എന്ന് പറഞ്ഞു
എന്റെ പാട്ടുകളില്‍, കവിതകളില്‍
എന്റെ പൂക്കളില്‍ , എന്നില്‍ പെയ്യുന്ന മഴകളില്‍
എന്നെ തേടി എത്തുന്ന വഴികളില്‍
ഞാന്‍ കാണുന്ന മഴവില്ലുകളില്‍
ഞാന്‍ ഒളിക്കാന്‍ ഇഷ്ടപ്പെടുന്ന
മൌനത്തിന്റെ വള്ളിക്കുടിലുകളില്‍
നിന്റെ കണ്ണില്‍ നിന്ന് എന്റെ കണ്ണുകളിലേക്കു
ഓടി എത്തുന്ന കിനാവുകളില്‍
നിന്റെ ചുണ്ടില്‍ നിന്നെന്നിലേക്ക് പടരുന്ന
ചെരുപുഞ്ചിരികളില്‍
എന്തിനു
ഞാന്‍ കാണുന്ന എന്നില്‍ തന്നെയും
നിന്നെ ഞാന്‍ കാണുന്നു നിത്യം

No comments: