ഇനി യാത്ര
by Gita Sreejith on Monday, August 1, 2011 at 9:20am
ഒടുവിലോ വാക്കുകള്‍ വറ്റിയല്ലോ
ചുമലിന്മേല്‍ കൈകളെ കാണ്മതില്ല
കൂടെ നടന്നൊരാ കാല്‍കല്‍ കുഴഞ്ഞെന്നോ
വഴി തെറ്റി കൂട്ടം പിരിഞ്ഞതാണോ
അറിയില്ല കേട്ടോര കഥകള്‍ തന്‍ മാധുര്യ
സ്മ്രിതിയില്‍ നടക്കുക ആയിരുന്നു
ഉണ്ടാവുമെന്നോര്‍ത്തു ഉടനീളംഎങ്കിലും
ഉയിര്‍ ചൊല്ലി ഇടക്കിടെ പോയെ തീരു
ഇറ്റിച്ചു തന്നൊരാ നന്മണിതുള്ളികള്‍
നാവിലോ നന്മയായി വാഴവതുണ്ട്
ഒറ്റയാണെങ്കിലും മിഴികളില്‍ കൊളുത്തിയ
ദീപമെന്‍ വഴികാട്ടിയായിടുന്നു
പെയ്യുന്നു വര്‍ഷവും മനതാരില്‍ ഹര്ഷവും
ബാഷ്പവും ഹര്ഷമായി തീര്‍ന്നിടുന്നു
ഇനിയില്ല ഏറെ ദൂരമെന്‍ സഖേ
ലക്ഷ്യമോ ചാരതായി കാണ്മതുണ്ട്
എങ്ങിനെ ചൊല്ലേണ്ടു നന്ദി ഞാന്‍ നിന്നോട്
അല്ലെങ്കില്‍ , എന്നോട് ചൊല്ലെണ്ടതുണ്ടോ.
അശ്വവേഗങ്ങള്‍ മന്ത്രിന്ച്ചുതന്നതില്‍
താണ്ടും ഞാന്‍ ദൂരങ്ങള്‍ ലക്ഷ്യവേധ്ധിയായി
Like · · Share · Delete
Thursday, August 4, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment