Monday, January 9, 2012

Love at First Sight
Wislawa Szymborska (-GIta S.R.)

അദ്രിശ്യമായ, പെട്ടെന്നുന്ടായൊരു വികാരാവേശത്താല്‍
ബന്ധിതരാണ് തങ്ങളെന്ന്
അവര്‍ക്ക് മനസ്സിലായി.
അനിശ്ചിതത്വം മനോഹരമാക്കുന്ന ഒന്ന്.

മുന്‍പരിചയം ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ
തങ്ങള്‍ക്കിടയില്‍ ഒന്നും സംഭാവിക്കുന്നുണ്ടായിരുന്നില്ല
എന്ന് തന്നെ അവര്‍ കരുതിയിരുന്നു.
ഒരു വേള,
ഒരു തെരുവില്‍ വച്ചോ,
കോണിപ്പടിയില്‍ വച്ചോ,
ഇടനാഴിയില്‍ വച്ചോ ഒക്കെ അവര്‍ കണ്ടുമുട്ടിയിരിക്കും.

എന്നെന്കിലുമോരിക്കല്‍ അറിയാതെ
മുഖാമുഖം കണ്ടിട്ടുമുണ്ടാവും.
തിരക്കിനിടയില്‍ 'ക്ഷമിക്കൂ' എന്നൊരു വാക്ക്
അതുമല്ലെങ്കില്‍ വഴിതെറ്റിവന്നൊരു ഫോണ്‍ കാള്‍ ആയി,
പക്ഷെ ഇതൊക്കെ അവരോടു ചോദിച്ചാല്‍
'അറിയില്ല ' എന്ന് തന്നെയാവും ഉത്തരം.

പിന്നെ നിറഞ്ഞ അദ്ഭുതത്തോടെ
അവര്‍ ഓര്‍ത്തെടുക്കും ,
അതിമനോഹരമായിരുന്നിരിക്കാവുമായിരുന്ന
ആകസ്മികതകളുടെ അനുസ്യൂതതയെ ..

കണ്ടുമുട്ടുവാന്‍ സമയമായില്ലെന്ന മട്ടില്‍
എല്ലാമറിയുന്ന കാലം
അമര്‍ത്തിയ കള്ളച്ചിരിയോടെ അവര്‍ക്ക് മുന്നില്‍
കണ്ണ് പൊത്തിക്കളിച്ച്ചതും .

തീര്‍ച്ചയായും
ചില സൂചനകള്‍ ഉണ്ടായിരുന്നു
അറിയുമെങ്കില്‍ അറിഞ്ഞെടുക്കട്ടെ എന്ന പോലെ,
എന്നാല്‍ അത് വായിച്ചെടുക്കാനുള്ള അറിവ്
അന്നവര്‍ക്കുണ്ടായിരുന്നില്ല.
ചിലപ്പോള്‍ അത്
തോളോട് തോള്‍ തട്ടി
ചിരിച്ച്ചകന്നൊരു ഇല ആയിരുന്നിരിക്കാം.
മറന്നുവച്ചതെന്തോ തിരിച്ച് എല്പ്പിച്ചതുമാവാം.
ആര്‍ക്കറിയാം
ചിലപ്പോളത്
കുട്ടിക്കാലത്ത്
പൊന്തകള്‍ക്കിടയില്‍ നഷ്ടപ്പെട്ടൊരു കളിപ്പന്തായിരുന്നിരിക്കാം!

തമ്മിലറിയാതെ സ്പര്ശിച്ച്ചകന്ന വാതില്പ്പിടികള്‍.
അറിയാതെ തൊട്ടു തൊട്ടു വച്ച യാത്രാസഞ്ചികളാവാം.
ഉണരും മുന്‍പേ മാഞ്ഞുപോയ
ഒരുമിച്ചു കണ്ടൊരു സ്വപ്നവുമാവാം.

എല്ലാ തുടക്കങ്ങളും
തുടര്ച്ച്ചകള്‍ ആവുന്നു
എങ്കിലും
ഇനിയും വെളിപ്പെടാനുണ്ട്
ഇനിയും അറിയുവാനുണ്ട് എന്ന മട്ടില്‍
കണ്ണ് പൊത്തിക്കളിക്കുന്നുണ്ട് കാലം .