REFUSAL (MAYA ANGELOU)
പ്രിയമുള്ളവനെ,
ഏതു നാട്ടില്‍ വച്ചാണ്,
ഏതു ജന്മത്തിലാണ്
നിന്റെ ചുണ്ടുകളുടെ മാധുര്യം
ഞാനറിഞ്ഞത്?
നിന്റെ കൈകളുടെ കരുത്ത്,
ലോകത്തെ വെല്ലുവിളിക്കുന്ന
അനാദരം നിറഞ്ഞ നിന്റെ ചിരി.
ഞാനേറെ ഇഷ്ടപ്പെടുന്ന മധുരോദാരതകള്‍
നമ്മളിനി കാണുമെന്നതിനു ഉറപ്പുണ്ടോ?
ഒരു പക്ഷെ
മറ്റേതെങ്കിലും ലോകങ്ങളില്‍ വച്ച്.
ഇനിയും വരാനിരിക്കുന്ന
സമയങ്ങളിലോ നാളുകളിലോ എന്നോ .
എന്റെ ശരീരത്തിന്റെ തിടുക്കങ്ങളെ
ഞാന്‍ അവഗണിക്കുന്നു.
ഇനിയൊരു വട്ടം കൂടി
നിന്നെ കാണാന്‍ ആകുമെന്ന
പ്രതീക്ഷയില്ലാതെ
ഞാന്‍ മരിക്കില്ല..
Sunday, December 25, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment