എന്താണ് സ്നേഹം (മീര്‍ താഖി മീര്‍)
എവിടെ നോക്കിയാലും സ്നേഹം
ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നു അത്.
സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും സ്നേഹം തന്നെ
സ്നേഹം സ്നേഹത്തോട് സ്നേഹത്തിലാണെന്ന് തന്നെ പറയാം.
സ്നേഹാംശമില്ലാതെ ഏതു ലക്ഷ്യമാണ് നേടിയിട്ടുള്ളത്?
സ്നേഹം ആഗ്രഹമാണ്, പരമമായ നേട്ടം!
സ്നേഹം വേദനയാണ് ,വേദനയില്ലാതാക്കുന്നതും അത് തന്നെ
ഹേ സന്യാസി, സ്നേഹമെന്തെന്നു നിനക്കെന്തറിയാം?
സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല ഈ ലോകം തന്നെയും
കവികള്‍ വാഴ്ത്തും പോലെ -സ്നേഹം ഈശ്വരനാണ്!
Thursday, December 22, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment