Thursday, December 22, 2011

TRANS OF A SONG

വിരസമായൊരു പകലിന്‍ നിസ്സാര നിമിഷങ്ങള്‍
ആലോലം അലസമായി കടന്നു പോകെ
ഒട്ടുദാസീനമായി നടക്കുന്നു മുറ്റത്താരോ-
എന്തോ വഴികാട്ടിയാവുമെന്നോര്‍ത്തു.
ഇളവെയില്‍ ചൂടേറ്റു മതിയായി
മഴ കാത്തു കണ്ണുകള്‍ കഴക്കുന്നു.
ചെറുതാം ചെറുപ്പമിന്നു നിനക്ക്
നീണ്ടു കിടപ്പുണ്ട് ജീവിത വീഥി
സമയം- അതേറെ ഉണ്ടെന്ന തോന്നലും.
പെട്ടെന്നോരുനാല്‍ ഞെട്ടലോടറിയുന്നു
പത്ത് വര്‍ഷങ്ങള്‍ തുമ്പിപോല്‍ പിന്നോട്ട് പാഞ്ഞതും.
എവിടെത്തുടങ്ങണം ആരും പറഞ്ഞില്ല
എന്ന് തുടങ്ങണമെന്നതും .
സൂര്യന്റെ ഒപ്പമോടിയെത്തുവാന്‍ നോക്കുന്നീ വൈകിയ വേളയില്‍
സൂര്യനോ തേരുമായ് ദൂരെ മറയുന്നു .
നീയുണരും മുംപുറങ്ങിയെഴുന്നെല്‍ക്കുവാനായ് .
ഒന്നോര്‍ക്കില്‍ സൂര്യനെന്നും ചെറുപ്പം.
ഓടിയടുക്കുന്നതുണ്ട് നീ മരണത്തോടടുത്തെന്നും.
വര്‍ഷങ്ങള്‍ പോകെ കുറയുന്നെന്നു തോന്നും
ദിനങ്ങളിതോരോ വര്‍ഷത്തിലും.
തീരുമാനങ്ങള്‍ ഒക്കെയും വ്യര്തമാവുന്നു
നിരാശാഭാരിതമാകുന്നു മാനസം
കാത്തുനിന്നൊരാ സമയമിതെന്നോ കടന്നു പോയി മൂകം
പാട്ടൊന്നു പാടിക്കഴിഞ്ഞും പോയി.
കുറച്ചേറെഎന്തെങ്കിലും പറയാമായിരുന്നെന്ന
ചിന്ത മാത്രം മനസ്സില്‍ വിങ്ങിടുന്നു.

No comments: