Thursday, December 22, 2011

ഗൂഗിള്‍ ശരണം ഗച്ഛാമി!

കവിത കണ്ണില്‍ കേറി
ഹൃദയത്തില്‍ ഇറങ്ങി
തലച്ചോറില്‍ തലകുത്തി മറിഞ്ഞു
ചിലപ്പോള്‍ തുപ്പിയും
ചിലപ്പോള്‍ കയ്യറിഞ്ഞും
പുറത്തുവരും
ചിലപ്പോള്‍ ഒന്നുമറിയാതെയും.
ആര്‍ക്കെന്താ നഷ്ടം?
ഹും !
എന്നിട്ടും കവിയുടെ
പിടലിക്ക് പിടിക്കുന്നു ചിലര്‍!
അവിടുന്നും ഇവിടുന്നും
കട്ടും മോഷ്ടിച്ചും
പിന്നേം അടിച്ചുമാറ്റിയും
ലേഖനങ്ങള്‍ ആയിരം!
ഗൂഗിള്‍ ശരണം ഗച്ഛാമി!
ആര്‍ക്കും ഒരു പ്രശ്നോമില്ല!

No comments: