Thursday, December 22, 2011

പാവം പെണ്‍കുട്ടി (MAYA ANGELOU)

എനിക്കറിയാം
നീ മറ്റൊരാളെ സ്നേഹിക്കുന്നുണ്ട്.
എന്നെപ്പോലെ,
നിന്നെ വല്ലാതെ ആരാധിക്കുന്ന ഒരാളെ!
നിന്റെ വാക്കുകള്‍ പൊന്നുപോലെ
കരുതുന്നോരാളെ.
നിന്റെ ആത്മാവോളം
നിന്നെ അറിയുമെന്ന് കരുതുന്നവളെ .
പാവം പെണ്‍കുട്ടി
എന്നെപ്പോലെ.

നീ മറ്റൊരാളുടെ ഹൃദയം തകര്‍ക്കുകയാണ്
എനിക്കറിയാം.
ഇല്ല
എനിക്കതില്‍ ഒന്നും ചെയ്യാനില്ല.
എനിക്കറിയാവുന്നതവളോട് പറഞ്ഞാല്‍
അവള്‍ വിശ്വസിക്കില്ല .
എന്നെ തെറ്റിദ്ധരിക്കും
ഒരുവേള എന്നെ വഴക്ക് പറയും.
പാവം പെണ്‍കുട്ടി
എന്നെപ്പോലെ.

നീ അവളെയും ഉപേക്ഷിക്കും
എനിക്കറിയാം.
എന്തുകൊണ്ടാണ് നീ അങ്ങനെ ചെയ്തതെന്ന്
അവള്‍ ഒരിക്കലും അറിയില്ല.
എന്താണ് സംഭാവിച്ചചെന്നു
ഓര്‍ത്തു അവള്‍ വേദനയോടെ അദ്ഭുതപ്പെടും.
പിന്നെ,
അവളും ഈ പാട്ട് പാടും
എന്നെപ്പോലെ.....

No comments: