Thursday, December 22, 2011

ചിലരുണ്ട്
എകാന്തതക്ക്‌ ഏറെ പ്രിയമുള്ളവര്‍
ജനനത്തിലും മരണത്തിലും
എന്നപോലെ
ദേശവിദേശങ്ങളിലും എകരാകുന്നവര്‍ .
കാരുണ്യം കണ്ണുകളിലും
സ്നേഹം വാക്കുകളിലും
ഏറെ നിറച്ചവര്‍.
ദുഃഖങ്ങള്‍ എന്തെന്ന് ഏറെ അറിയുന്നവര്‍
എന്നാലോ അറിയില്ലെന്ന് ഭാവിക്കുന്നവര്‍.
സ്നേഹിക്കാന്‍ നന്നായി അറിയുന്നവര്‍.
ആലില പോലെ ചിരിച്ചുലയുന്നവര്‍ .

No comments: