ഓര്‍മ്മക്കുളങ്ങള്‍ വറ്റിവരണ്ടു ചെറു-
മീനുകളൊക്കെ കൊറ്റി വിഴുങ്ങി
മണ്ടൂകങ്ങളോ ചാടിപ്പോയി
പായല് പോലും ഇല്ലാതായി
ഉള്ളോരിത്തിരി നനവിന് ഓര് ചുവ
ചെഞ്ചോര ചുവ, വെളുത്ത നിറം.
ഞാനാരായിരുന്നെന്നെനിക്ക് പറഞ്ഞു
തരാനിനി ഓര്‍മ്മകളെയില്ല.
ഞാനാരാണെന്നോര്‍മ്മിക്കാനിനി
ഓര്‍മ്മകളതുമില്ല
Thursday, December 22, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment