സമ്മതം
മിണ്ടാതിരിക്കിലും, കാതോര്‍ത്തിരിക്കുന്നു , കേള്‍ക്കുന്നു ,
ദ്രിഷ്ടാന്തങ്ങളെറെ നിറയും നിന്‍ വചനാമൃതം.
നിശബ്ദതകള്‍ പുതുതല്ലീ ബന്ധത്തില്‍
നിഷ്ക്കാമികള്‍ നമ്മള്‍ നിശൂന്യപ്രണയികള്‍.
കണ്ണാടിച്ച്ചില്ല് പാത്രത്തില്‍ നീന്തുന്ന വാക്കതെന്റെത്
താണ്ടുന്നു നിന്‍ വാക്ക് സാഗരങ്ങള്‍.
സായന്തനങ്ങളില്‍ എന്‍ കൈ പിടിച്ചു നീ
കൊണ്ടുപോയ് രാത്രികള്‍ തീരും വരെ.
ഒരു നാളിരിക്കണമെന്നരികില്‍ വിളിയോര്‍ത്തു
യാത്ര പോകാന്‍ ഒരുങ്ങി ഞാനിരിക്കുമ്പോള്‍.
അന്നുമിതുപോള്‍ ചൊല്ലണം കഥകളനവധി
എണ്ണഒഴിയാ വിളക്കൊന്നു കത്തിച്ചു വക്കണം.
കാത്തിരിക്കുക മട്ടുപ്പാവിലെണ്ണി നീ താരകള്‍
വന്നു വീഴുമാ മടിത്തട്ടില്‍ നീ അറിയാതെയുറങ്ങുവാന്‍.
ചൊല്ലിക്കഴിഞ്ഞതോക്കെയും സത്യമായിരുന്നെന്നു ചൊല്ലും നിന്‍
കണ്ണുനീരായതിലെന്‍ ചുണ്ടൊന്നു ചേര്‍ക്കണം.
താളബദ്ധമല്ലാത്ത നിന്‍ പാട്ട് കാതോര്ത്തോ -
ട്ടുനേരം കഴിഞ്ഞു പോയീടും വന്നപോല്‍.
Tuesday, March 13, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment