HE PROPHET (Alexander Pushkin)-
പ്രവാചകന്‍ -( വിവ:-ഗീത എസ് ആര്‍ )
ആത്മദാഹിയായ് അലഞ്ഞേനഹം ദിനാന്തങ്ങള്‍
കാരമുള്ളുകള്‍ നിറഞ്ഞ ഘോര വനാന്തരേ.
വഴിത്തിരിവൊന്നില്‍ കാണായി കണ്‍മുന്നില്‍
ഷഡ്പക്ഷനാം മാലാഖാഗ്രഗണ്യനൊന്ന്.
കൈവിരല്ത്തുംബാലവനോന്നു ലഘുവായ് -
ത്തോട്ടെന്റെ നിദ്രയാല്‍,ക്ഷീണത്താല്‍ കൂമ്ബിയോരക്ഷികള്‍.
നിദ്രാലീനനായിരിക്കും പക്ഷീന്ദ്രനെആകസ്മാല്‍ പിടി-
ച്ചെന്നപോല്‍ ഞെട്ടിത്തുറന്നുപോയ് മമ പ്രവാചകോദ്യുക്ത നയനങ്ങള്‍
തൊട്ടെനവനെന്റെ കര്‍ണ്ണങ്ങളപ്പോഴാര്ത്തി-
രംബിയെത്തി മണിനിനാദം പോല്‍ ശബ്ദം.
കേട്ടു ഞാനാകാശ മേലാപ്പ് കുലുങ്ങുന്നതും
വിണ്ണാകെ വീശുമാ മാലാഖതന്‍ ചിറകൊച്ചയും.
അന്തരാളങ്ങളില്‍ ഉരഗങ്ങളിഴയുന്നതും,
താഴ്വരകളില്‍ ദ്രാക്ഷാമൂലങ്ങളുണരുന്നതും .
തെല്ലു കുനിഞ്ഞു വന്നവനെന്റെ മുന്നില്പ്പിന്നെ
യെന്‍ വായയില്‍ കയ്യിട്ടു, പിഴുതെടുത്തിതെന്റെ നാവ്.
നിഗൂഡം നിസ്സാരം കാപട്യഭരിതം
കയ്യില്നിന്നിറ്റു വീഴുമെന്‍ ശോണിതം .
പിന്നെ തിരുകിവച്ചെന്റെ വായയിലോര-
റ്റം പിളര്‍ന്ന നാവ്, കുശാഗ്ര ബുദ്ധമാനാമാ സാത്താന്റെ നാവ്.
പിന്നെ തന്‍ വാളാല്‍ കീറിപ്പിളര്‍ന്നെന്റെ നെഞ്ചകം
തുരന്നെടുത്ത്തവന്‍ ആര്‍ദ്രമായി മിടിക്കുമെന്റെയാ ഹൃദയവും.
പിന്നെയാ ഗഹ്വരത്തിങ്കല്‍ തിരുകിവെച്ചവന്‍
തീപാറെ കത്തുമൊരു കല്‍ക്കരിത്തുണ്ട്.
ജഡമായവനീതലേ തിരശ്ചീനനായ് കിടക്കവേ
കേട്ടുഞാനീശനെന്നോട് ചൊല്ലുന്നതായി.
:ഉണരൂ പ്രവാചകാ! കണ്ടു നീയറിയുക
എന്നിച്ചയാല്‍ നിറയ്ക്ക നിന്നുള്‍ത്തടം , പിന്നെ,
നീ താണ്ടുമാ കരകളില്‍ , കടല്‍കളില്‍ കാണുമാ
മര്‍ത്ത്യന്റെ ഹൃത്തടം കീറിമുറിക്കനിന്‍ വാക്കുകളാല്‍!
Thursday, March 29, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment