പുഴ ( ഷുന്റാരോ തനികാവ . ജപ്പാന്‍ )
അമ്മെ
എന്തിനാണീ പുഴ ചിരിക്കുന്നത്?
അതോ,സൂര്യന്‍ പുഴയെ ഇക്കിളി കൂട്ടുന്നതിനാല്‍.
അമ്മേ
എന്തിനാണീ പുഴ പാടുന്നത്?
വാനമ്പാടി പുഴയുടെ ശബ്ദം മധുരമെന്നു പറഞ്ഞത്രേ.
അമ്മെ
എന്താണമ്മേ പുഴക്കിത്ര തണുപ്പ്?
ഒരുനാള്‍ മഞ്ഞു പുഴയെ സ്നേഹിച്ചിരുന്നത്‌കൊണ്ടാവാം.
അമ്മെ
പുഴക്കെത്ര വയസ്സായി?
വസന്തത്തെപ്പോലെ എന്നും ചെറുപ്പം.
അമ്മെ
പുഴ എന്താണ് വിശ്രമിക്കാത്തത് ?
അതോ, അമ്മക്കടല്‍ പുഴക്കുഞ്ഞു വീട്ടിലെത്താന്‍
കാത്തിരിക്കുന്നത് കൊണ്ടാണ്!
Sunday, February 19, 2012
Subscribe to:
Post Comments (Atom)
1 comment:
മണല്‍ വാരാന്‍ കൂടുതല്‍ പാസ്സുകള്‍ കൊടുത്താല്‍ ...
Post a Comment