TWINKLE TWINKLE LITTLE STAR
-JANE TAYLOR
മിന്നിച്ചിന്നും ചെറുതാരെ
നീയാരാവോ ഓര്‍പ്പൂ ഞാന്‍!
വാനോളം അങ്ങുയരത്തില്‍
വജ്രം പോലെ ശോഭിപ്പൂ.
കത്തും സൂര്യന്‍ മറയുമ്പോള്‍
ഇരുളാല്‍ പാരിടം നിറയുമ്പോള്‍,
പൂരിതമാകും ഭൂലോകം
നിന്നുടെ അരിയ വെളിച്ചത്താല്‍ .
ഇരുളില്‍ ഉഴറും പഥികര്‍ക്കോ
വഴികാട്ടുന്നൂ നിന്‍ വെട്ടം,
നിന്‍ ചെറു ദീപ്തിയതില്ലെങ്കില്‍
ഉഴറും വഴിയറിയാതെയവര്‍.
നീലാകാശെ മരുവുന്നൂ നീ
തിരശീലയിലൂടെ നോക്കുന്നു.
പകലോന്‍ പുലരെ ഉദിക്കും വരെയും
കണ്‍ചിമ്മാതെ ഇരിപ്പൂ നീ.
ഒരു തരി ചെറു തരി നീ പ്രഭയേകും
ഇരുളില്‍ പഥികര്‍ക്കെന്നാലും,
നീയാരാണെന്നറിയില്ലിപ്പൊഴും
മിന്നിച്ചിന്നും ചെറുതാരെ.
മിന്നിച്ചിന്നും ചെറുതാരെ
നീയാരാവോ ഓര്‍പ്പൂ ഞാന്‍!
വാനോളം അങ്ങുയരത്തില്‍
വജ്രം പോലെ ശോഭിപ്പൂ.
Saturday, February 18, 2012
Subscribe to:
Post Comments (Atom)
1 comment:
ഛിന്നി മിന്നി തിളങ്ങുന്ന ....
Post a Comment