കഠിനപ്രയത്നം (Marin Sorescu)
തൃണമതിനെ നിരീക്ഷിച്ചു നിരീക്ഷിച്ച-
തില്‍ ഗവേഷണബിരുദമൊന്നു നേടിടും
മേഘങ്ങളൊക്കെയും നിരീക്ഷിച്ചതിലൊ -
രു ബിരുദാന്തര ബിരുദവും.
പുകക്കൊപ്പവും നടന്നിടും നാണി-
ച്ചത് തിരിച്ചു തീയില്‍ ഒളിക്കുവോളം.
നടന്നിടും ഞാന്‍ എല്ലാറ്റിനൊപ്പവും
എല്ലാമെന്നെ അറിഞ്ഞിടും വരെ!
Sunday, February 19, 2012
Subscribe to:
Post Comments (Atom)
1 comment:
ഡോക്ടര്‍ പുല്ല് !!
Post a Comment