Saturday, July 9, 2011

കൂടെ നടന്നോട്ടെ എന്ന് ചോദിച്ചപ്പോ
ഒന്നും മിണ്ടിയില്ല
ഏതൊക്കെയോ വഴികള് ന്നും നോക്കിയില്ല
എവിടെയെങ്കിലും എത്തുമല്ലോ
കൂടെയോരാളുണ്ടല്ലോ എന്നായിരുന്നു
പിന്നെ പേടി തോന്നിയപ്പോ
ഒന്ന് പിടിച്ചോട്ടെ കയ്യില് എന്ന് പറഞ്ഞപ്പോ
വേണ്ട എന്ന്
ഒന്നും മിണ്ടാതെ ചിരിച്ചു
കാണാതെ കരഞ്ഞു
തിരിച്ചു പോകാനൊരുങ്ങി
സൂര്യന് ഉദിക്കാരയല്ലോ
കാലട്കള് പിന്തിരിഞ്ഞപ്പോള് പറഞ്ഞു
പോകണ്ട , നടക്കുന്ന വഴിയില്
ചന്ദ്രന് ഉദിചിട്ടുണ്ടെന്നു
നക്ഷത്രങ്ങള് പൂത്തു കാണുമെന്നും
കാണേണ്ടേ എന്ന് ചോദിച്ചപ്പോള്
കരഞ്ഞു
പിന്നെ കാണാതെ ചിരിച്ചു.
വര്ണ്ണവിസ്മയങ്ങള് അറിയാത്ത
മനസ്സിന് ശുഭരാത്രി
മൂകയാത്ര.

No comments: