Thursday, July 28, 2011

PAKARAM

ചില നേരങ്ങളില്‍ അങ്ങനെയാണ്
ബന്ധങ്ങളുടെ നൂലിഴകള്‍ പോലും
കീറി പരിശോധിക്കും.
പ്രകൃതിയുടെ നിയമം ആണത്രേ.
ക്രയവിക്രയം
എല്ലാറ്റിലും
ബന്ധങ്ങളിലും
ബുദ്ധിയുടെ, സ്നേഹത്തിന്റെ, ശരീരത്തിന്റെ
ഇതൊന്നും ഇല്ലാതെ എന്ത് ബന്ധങ്ങള്‍?
സൌമ്യവു, സ്നേഹമാസൃനവുമായ തിരകളെയും
ആര്‍ത്തലച്ചു വരുന്നതിനെയും തീരം ഒരുപോലെ
സ്വീകരിക്കുന്നപോലെ
നിശബ്ദ തീരം പോലെ.
ആ നിശൂന്യതകളെ പോലും
കീറിമുറിച്ചു രക്തം ചിന്തി
അപ്പോഴും ചുണ്ടത്ത് ചിരി ആണ്.
തലയറ്റു വീണാലും
കബന്ധങ്ങള്‍ കുറെ ദൂരം നടക്കുമത്രെ...

No comments: