പരാതിയില്ല.
മിണ്ടുന്നില്ലാരുമെന്നോട്
പരാതിയുണ്ടോ?
മിണ്ടുന്നില്ലാരോടും ഞാനും.
ഇല്ല രാഷ്ട്രീയം, ആയതിനാല്‍ ഇല്ല വിശകലനം
...
അറിയില്ല കസേരകളി, ചൊല്ലിക്കളി, തല്ലിക്കളി, കൊല്ലുംകളി.
കവിയല്ല,
കഥയില്ല,കലാകാരനുമല്ല.
ചൊല്ലാനറിയില്ല, പറയാനറിയില്ല,
വരയ്ക്കാനറിയില്ല.
മിഴികളില്‍ മിഴികള്‍ മുട്ടിക്കാതെ നുണ പറയാനറിയില്ല
അറിയില്ല മെനയുവാന്‍ നിറമുള്ള ചിത്രങ്ങള്‍.
അതിനാല്‍
മിണ്ടുന്നില്ലാരുമെന്നോട്
മിണ്ടുന്നില്ല ഞാനും.
വാക്കുകള്‍
പാതിയാക്കി പോകുന്നു കൂട്ടുകാര്‍
ചൊല്ലെണ്ടതെന്തു മൌനത്തോടെന്നു.
പരാതിയില്ല, പറയാനറിയില്ല
പറയേണ്ട പറയുവാനുള്ളതൊന്നും.
പാതി വഴി
വന്നു പിരിഞ്ഞുപോം വാക്കുകള്‍
പതിവാണ്, പരാതിയില്ല..
No comments:
Post a Comment