പേടിക്കാന്‍
തന്നെ
പേടിച്ചു പോകുന്ന നിമിഷങ്ങളുണ്ട്
എന്റെ ദൈവമേ! എന്ന വിളി മടിച്ചു
മടിച്ചു
നട്ടെല്ലിലൂടെ അതീവ വേഗമാര്‍ന്ന വേഗത ഇല്ലായ്മയില്‍
തരിച്ചു തരിച്ചങ്ങനെ അരിച്ചിറങ്ങും.
ഒരു നിമിഷം ഹൃദയം നില്‍ക്കും
...
പിന്നെ വീണ്ടും ബോധാബോധങ്ങള്‍ക്കിടയില്‍
ജീവിതം
ഓര്‍മ്മിപ്പിക്കുമ്പോള്‍ നിര്‍ത്തിയ ഇടത്തു നിന്നും
വീണ്ടും മിടിച്ചു
തുടങ്ങും.
ഒരു നിമിഷ മാത്രയുടെ ചൂടില്‍ പരലുപ്പാകുന്ന കണ്ണീര്‍
വേദനയുടെ തീവ്രതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഓടി നടക്കും!
No comments:
Post a Comment