To,
women,As far as I
am concerned'-D.H. Lawrence
..........................................................
എനിക്കില്ലാത്ത വികാരങ്ങള്‍ ,എനിക്കില്ല തന്നെ.
എനിക്കില്ലാത്ത
വികാരങ്ങള്‍ ഉണ്ടെന്നു ഞാന്‍ പറയുകയില്ല.
നിനക്കുന്ടെന്നു നീ പറയുന്ന
വികാരങ്ങള്‍, നിനക്കില്ല.
... നമുക്കിരുവര്‍ക്കും ഉണ്ടാകണമെന്ന് നീ
ആഗ്രഹിക്കുന്ന വികാരങ്ങള്‍, നമുക്കില്ല.
ചില ആളുകള്‍ക്ക് ഉണ്ടാകേണ്ട
വികാരങ്ങള്‍, അവര്‍ക്കില്ല തന്നെ.
ഉണ്ടെന്നു അവര്‍ പറയുന്നുന്ടെകില്‍ ,
നിങ്ങള്‍ക്കുറപ്പിക്കാം,അതവര്‍ക്കില്ലെന്നു.
അതുകൊണ്ട്,
നമുക്കെന്തെങ്കിലും വികാരങ്ങള്‍ ഉണ്ടാവണമെന്ന് നീ
ആഗ്രഹിക്കുന്നുവെങ്കില്‍.
വികാരങ്ങളെപ്പറ്റിയുള്ള ചിന്ത തന്നെ നീ
വെടിഞ്ഞെക്കുക.
No comments:
Post a Comment