സ്വപ്നങ്ങളോടോന്നു
ചോല്ലുന്നതുണ്ട് ഞാന്‍
നിന്‍ കണ്‍കളില്‍
മെല്ലവേ ഉമ്മവച്ചീടുമ്പോള്‍
അരുമയായോന്നു പുഞ്ചിരിച്ച്ചീടുവാന്‍.
പേടിപ്പിച്ച്ചീടോല്ല
എന്‍ മണിക്കുട്ടനെ.
വിണ്ണവര്‍ പോറ്റുന്ന
ഓമനപ്പൈതലേ.
താരിളം കൈനീട്ടി
അമ്മയെന്നോതുമ്പോള്‍
ഈരെഴുലകവും എന്റെ സ്വന്തം !
പാല്‍മണമോലുമാ
ചുണ്ടത്ത് പൂക്കുന്ന
പുഞ്ചിരി എന്നുമെന്‍
പഞ്ചാമൃതം.
Sunday, November 6, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment