കവി (TADEUSZ ROZEWICZ. Poland)
കവിത എഴുതുന്നവനും
എഴുതാതിരിക്കുന്നവനും കവിയാണ്
സ്വയം വിലങ്ങിടുന്നവനും
വിലങ്ങുകള്‍ അഴിക്കുന്നവനും കവി.
വിശ്വസിക്കുന്നവനും
സ്വയം വിശ്വസിപ്പിക്കാന്‍ പറ്റാത്തവനുമാണ് കവി.
കള്ളം പറഞ്ഞവനും
കള്ളം പറയപ്പെട്ടവനും കവി.
എപ്പോഴും വീഴാന്‍ സാധ്യതഉള്ളവനും
വീണാല്‍ സ്വയം എഴുന്നെല്‍ക്കുന്നവനും കവി.
എല്ലാം വിട്ടു പോകാന്‍ ആഗ്രഹമുള്ളവനും
എന്നാല്‍ ഒന്നും വിട്ടു പോകാന്‍ പറ്റാത്തവനുമാണ് കവി.
Thursday, November 17, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment