ഒരു ഉടമ്പടി (എസ്രാ പൌണ്ട്)
നിങ്ങളോട് ഞാന്‍ ഒരു ഉടമ്പടി ഉണ്ടാക്കുന്നു Walt Whitman
ഏറെ വെറുത്തിരുന്നു നിങ്ങളെ ഞാന്‍ മുന്‍പ് .
നിര്‍ബന്ധ ബുദ്ധികളൊഴിഞ്ഞു ഞാനി-
ന്നേറെ മുതിര്‍ന്നുകഴിഞ്ഞിരിക്കുന്നു.
നിങ്ങളോട് സൗഹൃദം കൂടാന്‍വിധം
വിശാലമായിരിക്കുന്നു എന്റെ മനസ്സ്.
പുതുവൃക്ഷ ശരീരങ്ങള്‍ നിങ്ങള്‍ ഒരുക്കി വച്ചിരിക്കുകയല്ലേ
ഇനി തുടങ്ങാം അവയില്‍ കൊത്തുപണി !
നമുക്കൊരേ പൈതൃകം , നാഡികളില്‍ ഒഴുകുവതൊരേ ജീവരസം
ഇനിയുണ്ടാകട്ടെ നമുക്കിടയില്‍ വിനിമയങ്ങള്‍
Sunday, November 6, 2011
Subscribe to:
Post Comments (Atom)
1 comment:
നിങ്ങളോട് സൗഹൃദം കൂടാന്‍വിധം
വിശാലമായിരിക്കുന്നു എന്റെ മനസ്സ്.
Post a Comment