Wednesday, April 13, 2011

ചുവപ്പാണെന്ന് കരുതി ഇത്ര നാളും
അല്ലെന്നോരാള്‍
ശ്യാമമത്രേ
കറുപ്പോ?
മ്മ്മം
നീലകലര്‍ന്ന കറുപ്പ് നിറം
അതോ
കറുപ്പുകലര്‍ന്ന നീല നിറമോ
ഘനശ്യാമം
ഒരു വേള ശരി ആയിരിക്കും
അല്ലെങ്കില്‍ ഇത്രയും പേര്‍.....
സമ്മതിക്കുന്നു
സ്നേഹത്തിന്റെ നിറം
ശ്യാമമത്രേ.

No comments: