ചിലര്‍ അങ്ങനെ ആണ്.
പെട്ടെന്ന്മറക്കുമെന്ന് നടിക്കും
ഒരിക്കലും മറക്കില്ലെന്ന് പറയുമെങ്കിലും.
കാറ്റ് അടിച്ചാല്‍ പറന്നു പോകുന്ന കരിയിലകളേ പോലെ
ആണ് ഓര്‍മ്മകളും വാക്കുകളും അത്രേ
പോയ്മുഖതിനു പിന്നില്‍ നനവ് ആരും കാണില്ല എന്ന് കരുതും
മനസ്സിന്റെ വേദന കടിച്ചമര്‍ത്തി അങ്ങനെ
വിപരീതങ്ങളുടെ കൂട്ടുകാര്‍
ഒരിക്കലും ഒന്നും മറക്കാത്തവര്‍
എന്നിട്ടും മുന്നില്‍ വന്നു പറയും അവര്‍
നോക്ക് ഞാന്‍ മറന്നുവല്ലോ എന്ന്
കണ്നീരിനിടയിലൂടെയുള്ള ആ പുഞ്ചിരി
അത് കണ്ടിട്ടുണ്ടോ
കാണാതിരിക്കട്ടെ
Wednesday, April 13, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment