Wednesday, April 13, 2011

കള്ളന്‍
ഇരുട്ടില്‍ പതുങ്ങി
മുഖം മറച്ചു
കൃത്യനിഷ്ടയോടെ
ഒരു ചുവരില്‍ നിന്ന് മറ്റൊരു ചുവരിലേക്ക്
ഉടുമ്പ്.
പറയുന്ന കള്ളം കഥയത്രേ
പാടുന്ന പാട്ടോ
കവിതയത്രേ.
കട്ടെടുക്കാന്‍ ഒന്നുമില്ലിവിടെയ്
എങ്കിലും നേര്‍ക്ക്‌ നീളുന്ന കറുത്ത കൈകള്‍
പേടിപ്പിക്കുന്നു
ഓ എന്റെ ചുണ്ട് എന്റെ കണ്ണ്
എന്റെ മനസ്സ്
ഞാനൊരു കളവായോ?!

No comments: