Wednesday, April 13, 2011

ഒന്ന് കൂടി ഉണ്ട്
പറയാതെ പോയ കഥ
എഴുതാന്‍ തുടങ്ങിയത്
അതോ ഒരുങ്ങിയതോ
കാതില്‍ പറയാമെന്നു പറഞ്ഞത്.
ഇന്ന് കണ്ടു
ഒരു പൂക്കൂടയില്‍
തൂവെള്ള തുണിയില്‍.
ഒരു ചിരിയുണ്ട് ചുണ്ടില്‍
എനിക്ക് മാത്രം
കാണാവുന്നത്‌.
പറയുമോ ഇനിയെങ്കിലും എന്ന് ചോദിച്ചു.
കൂടെ വന്നാല്‍ എന്ന് തിരിച്ചും.
വരാമെന്ന് പറഞ്ഞൊരു സൂര്യന്‍ വന്നിട്ടില്ല ഇതുവരെ
വരട്ടേ ആ പകലും ഒന്ന് കഴിന്ജോട്ടേ
.പിന്നെ എന്നും ഇരുണ്ട രാത്രി ആയിരിക്കും.
അപ്പോഴേക്കും ഞാന്‍ നട്ട ചെടികള്‍ പൂത്തിരിക്കും
ഞാന്‍ വരും
കാത്തിരിക്കുക.
കഥ കേള്‍ക്കാന്‍ എനിക്കെരേ ഇഷ്ടം
കണ്ണ് ചുണ്ടോടു ചേര്‍ത്ത്
ചെവികള്‍ രണ്ടും തന്നു
രസം പിടിച്ചങ്ങനെ
എന്താ അങ്ങനെയല്ലേ കഥ കേള്‍ക്കേണ്ടത്

No comments: