'ശ്രീഭൂവിലസ്ഥിര' (മുഹമ്മദ് ഇഖ്ബാല്‍)
ഈശ്വരനോടോരിക്കല്‍ സൌന്ദര്യം ചോദിച്ചു
എന്തിനെന്നെ നശ്വരയാക്കി സൃഷ്ടിച്ചു നീ?
ഈശ്വരന് പറഞ്ഞു, ലോകം ഒരു ചിത്രശാല
അനന്തമായ രാത്രിയെ പോക്കുവാന് പറയുന്ന ഒരു കഥ.
മാറിമറിയുന്ന നിറങ്ങള്‍ കൊണ്ടത്രേ സൌന്ദര്യ സൃഷ്ടി
ശ്രീയുടെ ശ്രീ അതസ്ഥിരയെന്നതിലത്രേ !
അകലെയല്ലാതിരുന്ന ചന്ദ്രലേഖയത് കേട്ടു
ആകാശത്ത് പരന്ന ആ വാര്‍ത്ത പ്രഭാതതാരയറിഞ്ഞു.
താരമോ അത് പുലരിയോടും, പുലരിയത് മഞ്ഞുതുള്ളിയോടും പറഞ്ഞു.
സ്വര്‍ഗീയ രഹസ്യം ഭൂമിയിലുംഎത്തി.
മഞ്ഞുതുള്ളിപരന്ജോരാ വാര്ത്തകേട്ടു പൂവിന്റെ കണ്ണ് നിറഞ്ഞു.
പൂമൊട്ടിന്റെ കുഞ്ഞു ഹൃദയമോ ദുഖാര്ത്തമായി.
വസന്തം വിലപിച്ചുകൊണ്ടു പൂവാടിയില്‍നിന്നു പറന്നു പോയി
ഉല്ലസിക്കാന്‍ വന്ന യുവത്വവും, വിമൂകമായി അകന്നു പോയി.
Sunday, November 6, 2011
Subscribe to:
Post Comments (Atom)
1 comment:
ശ്രീയുടെ ശ്രീ അതസ്ഥിരയെന്നതിലത്രേ !
Post a Comment