ഇനി എന്റെ പ്രണയം ...
എന്റെ കണ്ണുകളില്‍ ഇങ്ങനെ നോക്കിയിരിക്കരുത്
ഞാന്‍ പ്രണയിച്ചുപോകും.
ഉച്ച്വാസനിശ്വാസങ്ങള്‍ പോലെ നൈസര്‍ഗികമാണ്
പ്രണയം എനിക്ക്.
ഓ അല്ലെങ്കില്‍ വേണ്ട
ഈ കണ്തൊട്ടുള്ള പ്രണയങ്ങള്‍ മതിയായി എനിക്ക്,
നീ ഒരു കവിയാണോ?
ഒരു ചിത്രകാരന്?
അല്ലെങ്കില്‍ ഒരു രാജ്യം ഭരിക്കുന്നവന്?
എനിക്കിനി പ്രണയിക്കേണ്ടത് അവരെയോക്കെയാണ്.
പ്രണയക്കവിതകളില് കുരുങ്ങി വശം കെടുന്ന എന്നെയും
കടുത്ത നിറങ്ങളില്‍ മനസ്സിനെ ചായം പൂശുന്ന എന്നെയും
പിന്നെ അതിരുകളില്ലാത്ത രാജ്യം വാഴുന്ന എന്നെയും
എനിക്ക് കാണണം.
ഒടുവില്‍ ഇതെല്ലാം ചേരുന്ന നിന്നെ ഞാന്‍ പ്രണയിക്കും
എന്റെ മാത്രം സ്വന്തം എന്ന് പറയും.
മരണത്തോളം ഞാന്‍ കൂട്ടിക്കൊണ്ടു പോകും.
Sunday, November 6, 2011
Subscribe to:
Post Comments (Atom)
1 comment:
nice
Post a Comment