എന്നും ഓര്‍മ്മിക്കും... (DAHLIA RAVIKOVITCH, ISRAEL) in full
എല്ലാവരും ഒഴിഞ്ഞു പോകുമ്പോള്‍
ഞാന്‍ കവിതകളോടൊപ്പം ഒറ്റക്കാവുന്നു.
ചില കവിതകള്‍ എന്റെ, ചിലത് മറ്റുള്ളവരുടെയും.
മറ്റുള്ളവരുടെ കവിതകള്‍ എനിക്കേറെ പ്രിയം.
ഒന്നും മിണ്ടാതിരിക്കുമ്പോള്‍, പതുക്കെ
എന്റെ ദുഃഖങ്ങള്‍ ഇല്ലാതാവുന്നു.
ഞാന്‍ മാത്രമാവുന്നു.
ചിലപ്പോള്‍ തോന്നും, എല്ലാവരും എന്നെ
ഒറ്റക്കാക്കി പോയെങ്കില്‍ എന്ന്
കവിത എഴുതാന്‍ ഏകാന്തത വേണം.
ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുമ്പോ
ചുവരുകള്‍ക്ക് നീളം വക്കുന്നു..
നിറങ്ങള്‍ക്ക് ആഴവും
നീലതൂവാല കണ്ണീരില്‍ കുതിരുന്നു.
എല്ലാവരും പോയെങ്കില്‍
എന്ന് നിങ്ങള്‍ ആഗ്രഹിക്കും.
നിങ്ങള്‍ക്കെന്തു സംഭവിക്കുന്നു എന്ന്
മനസ്സിലാവില്ല.
മറ്റെന്തിനെപ്പറ്റിയെങ്കിലും നിങ്ങള്‍ ചിന്തിക്കും.
പിന്നെ എല്ലാം മറക്കും.
ഒരു തടാകം പോലെ സ്വച്ച്ചമാകും.
അതിനു ശേഷം പ്രണയം.
നാര്സിസ്സുസ് എത്രമേല്‍ സ്വയം സ്നേഹിച്ചിരുന്നു!
പക്ഷേ അത്രമാത്രം അവന് ആ പുഴയെയും സ്നേഹിച്ചിരുന്നു
എന്നറിയാത്തവര്‍ വിഡ്ഢികള്‍ .
ഒറ്റക്കിരിക്കുമ്പോള്‍
മനസ്സ് വല്ലാതെ വേദനിക്കും.
പക്ഷെ , തകരില്ല.
മങ്ങിയ കാഴ്ചകളും, തകര്‍ന്ന സ്വപ്നങ്ങളും
ഒഴിഞ്ഞുപോകും.
അര്‍ദ്ധരാത്രിയിലെ സൂര്യന് അസ്തമിക്കൂ.
ഇരുണ്ട പൂക്കളെയും നിങ്ങള്‍ ഓര്‍ക്കും.
നിങ്ങള്‍ മരിച്ചിരുന്നെങ്കില്‍,ജീവിച്ചിരുന്നെങ്കില്‍
ഒരുവേള
മറ്റൊരാലായിരുന്നെങ്കില്‍, എന്നെല്ലാമോര്‍ക്കും,
നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നൊരു സ്ഥലമില്ലേ?
ഒരു വാക്ക്?
തീര്‍ച്ചയായും നിങ്ങളതോര്‍ക്കും.
സൂര്യന് എത്രപെട്ടെന്ന് അസ്തമിക്കുന്നു!
നമ്മള് ആഗ്രഹിക്കുമ്പോള്‍ മാത്രം സൂര്യന് അസ്തമിക്കട്ടെ!
പിന്നെ
സൂര്യനും, ചന്ദ്രനും, ശിശിരവും വേനലും ഒക്കെ
അനന്തമായ നിധികളെപ്പോലെ നമ്മെ തേടിയെത്തും .
Sunday, November 6, 2011
Subscribe to:
Post Comments (Atom)
1 comment:
ഒറ്റക്കിരിക്കുമ്പോള്‍
മനസ്സ് വല്ലാതെ വേദനിക്കും.
Post a Comment