Sunday, December 25, 2011

REFUSAL (MAYA ANGELOU)
പ്രിയമുള്ളവനെ,
ഏതു നാട്ടില്‍ വച്ചാണ്,
ഏതു ജന്മത്തിലാണ്
നിന്റെ ചുണ്ടുകളുടെ മാധുര്യം
ഞാനറിഞ്ഞത്?
നിന്റെ കൈകളുടെ കരുത്ത്,
ലോകത്തെ വെല്ലുവിളിക്കുന്ന
അനാദരം നിറഞ്ഞ നിന്റെ ചിരി.
ഞാനേറെ ഇഷ്ടപ്പെടുന്ന മധുരോദാരതകള്‍
നമ്മളിനി കാണുമെന്നതിനു ഉറപ്പുണ്ടോ?
ഒരു പക്ഷെ
മറ്റേതെങ്കിലും ലോകങ്ങളില്‍ വച്ച്.
ഇനിയും വരാനിരിക്കുന്ന
സമയങ്ങളിലോ നാളുകളിലോ എന്നോ .
എന്റെ ശരീരത്തിന്റെ തിടുക്കങ്ങളെ
ഞാന്‍ അവഗണിക്കുന്നു.
ഇനിയൊരു വട്ടം കൂടി
നിന്നെ കാണാന്‍ ആകുമെന്ന
പ്രതീക്ഷയില്ലാതെ
ഞാന്‍ മരിക്കില്ല..

Thursday, December 22, 2011

മദ്യപന്‍ ( Firaq Gorakhpuri)

ഹേ ദിവ്യാ !
നിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ശക്തിയുണ്ടെങ്കില്‍
ഈ പള്ളിമതിലുകള്‍ ഒന്ന് കുലുക്കി കാണിക്കൂ .
ഇല്ലെങ്കില്‍ വരൂ,
ഈ വീഞ്ഞില്‍ നിന്ന് രണ്ടു കവിള്‍ കുടിക്കൂ
എന്നിട്ട് ,
പള്ളിമതിലുകള്‍ തനിയെ കുലുങ്ങുന്നത് കാണൂ .
കുഞ്ഞൊരു തുള്ളിയില്‍
മാനത്തും
മഴവില്ലിന്നെ-
പ്പോഴുമേഴുനിറം !
സ്നേഹം ((ഫിരാക് ഗോരക്പുരി )

ഒരു പാട് നാളായി നിന്നെപ്പറ്റി ഓര്‍ത്തിട്ടു
അതിന്നര്‍ത്ഥം നിന്നെ ഞാന്‍ മറന്നു എന്നല്ല.
വിചാരങ്ങളെതുമില്ല, ഇല്ല മനസ്സില്‍ ആഗ്രഹങ്ങളും
സ്നേഹത്തിന്റെ യുക്തിയെപ്പറ്റി ആര്‍ക്കാണ് ഉറപ്പിച്ചു പറയാന്‍ കഴിയുക!
Its true that I dont love you always
I dont remember you always
But when I do
I do it with the lust of oceans!
A HEART FOR SALE

Not a verse more
should you pen
Not a verse more
should you read
I am fed up!
threatened my heart
vacillating between
ecstasies and sadness utmost
not to mention your umpteen loves, it said.
what do you think am I?
I had never thought of that
how i had strained my heart
reading writing and loving.
Yes it throbbed joyously
when i read poetry
it beat frantic
when I wrote poetry
wandering aimlessly
unnamed unnumerable emotions.
It panted and raved
when i were in love.
I had thought ,
How it hurts, yes i thought about me
I never thought of my heart.
Yes I need to give it a thought.
I need to put it in safe hands.
So here I put my heart for sale.
What should I add in advertisement?
Yes
it is a pretty good heart
does its work of pumping blood
valves doing good
no blocks.
red it is yes.
but please dont strain it with
poetry and love.
It has had its share to its fill.
Any takers??
എന്താണ് സ്നേഹം (മീര്‍ താഖി മീര്‍)

എവിടെ നോക്കിയാലും സ്നേഹം
ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നു അത്.

സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും സ്നേഹം തന്നെ
സ്നേഹം സ്നേഹത്തോട് സ്നേഹത്തിലാണെന്ന് തന്നെ പറയാം.

സ്നേഹാംശമില്ലാതെ ഏതു ലക്ഷ്യമാണ്‌ നേടിയിട്ടുള്ളത്?
സ്നേഹം ആഗ്രഹമാണ്, പരമമായ നേട്ടം!

സ്നേഹം വേദനയാണ് ,വേദനയില്ലാതാക്കുന്നതും അത് തന്നെ
ഹേ സന്യാസി, സ്നേഹമെന്തെന്നു നിനക്കെന്തറിയാം?

സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല ഈ ലോകം തന്നെയും
കവികള്‍ വാഴ്ത്തും പോലെ -സ്നേഹം ഈശ്വരനാണ്!
രേഖാമൂലം

വഴിയില്‍ക്കണ്ടൊരു ചോരക്കളം
അതില്‍ ചീറ്റിത്തെറിക്കുന്ന വെള്ളം
ചോര വെള്ളമാവുന്ന കാഴ്ച
കുറച്ചു മാംസത്തുണ്ടുകള്‍
ആള്‍ക്കൂട്ടം
തകര്‍ന്ന വാഹനം
മഹസ്സര്‍
മരുന്നുമണം
ഫോര്‍മാലിന്‍
ഒരു വാര്‍ത്ത.
ഉറപ്പിച്ചു.
ഗൂഗിള്‍ ശരണം ഗച്ഛാമി!

കവിത കണ്ണില്‍ കേറി
ഹൃദയത്തില്‍ ഇറങ്ങി
തലച്ചോറില്‍ തലകുത്തി മറിഞ്ഞു
ചിലപ്പോള്‍ തുപ്പിയും
ചിലപ്പോള്‍ കയ്യറിഞ്ഞും
പുറത്തുവരും
ചിലപ്പോള്‍ ഒന്നുമറിയാതെയും.
ആര്‍ക്കെന്താ നഷ്ടം?
ഹും !
എന്നിട്ടും കവിയുടെ
പിടലിക്ക് പിടിക്കുന്നു ചിലര്‍!
അവിടുന്നും ഇവിടുന്നും
കട്ടും മോഷ്ടിച്ചും
പിന്നേം അടിച്ചുമാറ്റിയും
ലേഖനങ്ങള്‍ ആയിരം!
ഗൂഗിള്‍ ശരണം ഗച്ഛാമി!
ആര്‍ക്കും ഒരു പ്രശ്നോമില്ല!
നിഴലിനെയും സ്നേഹിക്കാം
എകലവ്യസ്നേഹം!
എന്നേക്കാള്‍ വലുതാകും
എന്നേക്കാള്‍ ചെറുതും
എന്നിലൊളിക്കും ചിലപ്പോള്‍.
എനിക്ക് പറ്റാത്തതൊക്കെയും
ചെയ്യുന്നു എന്റെ നിഴലുകള്‍..
തനിക്കു താന്‍ താന്‍ രുചിയായി വന്നാലേ
വിളംബിടാവൂ തന്നെത്താനന്ന്യനു.
Make me
Oh !make me see the
ones you have seen!
kiss away the night from my eyes
my dear
or we shall suffer the silence
of the moonlight
through and through...
ഉപ്പിനെച്ചൊല്ലി
ഊറ്റം കൊള്ളുന്നു
കണ്ണുനീര്‍ത്തുള്ളിയും
കടല്ത്തുള്ളിയും !
Know where sorrows hide?
behind hearty smiles
boldened words
beneath twinkling eyes
forced braveries
' i dont care attitudes'
fidgeting fingers
quivering hearts
and so on
tears are its last refuge.
Strange enough
i have the dexterity to pull them out
and become one with them.
So now in my presence
sorrows cease to hide.
We throw a party
and revel
in tears!!
പുഴ ( ഷുന്റാരോ തനികാവ . ജപ്പാന്‍ )

അമ്മെ
എന്തിനാണീ പുഴ ചിരിക്കുന്നത്?
അതോ,സൂര്യന്‍ പുഴയെ ഇക്കിളി കൂട്ടുന്നതിനാല്‍.

അമ്മേ
എന്തിനാണീ പുഴ പാടുന്നത്?
വാനമ്പാടി പുഴയുടെ ശബ്ദം മധുരമെന്നു പറഞ്ഞത്രേ.

അമ്മെ
എന്താണമ്മേ പുഴക്കിത്ര തണുപ്പ്?
ഒരുനാള്‍ മഞ്ഞു പുഴയെ സ്നേഹിച്ചിരുന്നത്‌കൊണ്ടാവാം.

അമ്മെ
പുഴക്കെത്ര വയസ്സായി?
വസന്തത്തെപ്പോലെ എന്നും ചെറുപ്പം.

അമ്മെ
പുഴ എന്താണ് വിശ്രമിക്കാത്തത് ?
അതോ, അമ്മക്കടല്‍ പുഴക്കുഞ്ഞു വീട്ടിലെത്താന്‍
കാത്തിരിക്കുന്നത് കൊണ്ടാണ്!
പുഴ ( ഷുന്റാരോ തനികാവ . ജപ്പാന്‍ )

അമ്മെ
എന്തിനാണീ പുഴ ചിരിക്കുന്നത്?
അതോ,സൂര്യന്‍ പുഴയെ ഇക്കിളി കൂട്ടുന്നതിനാല്‍.

അമ്മേ
എന്തിനാണീ പുഴ പാടുന്നത്?
വാനമ്പാടി പുഴയുടെ ശബ്ദം മധുരമെന്നു പറഞ്ഞത്രേ.

അമ്മെ
എന്താണമ്മേ പുഴക്കിത്ര തണുപ്പ്?
ഒരുനാള്‍ മഞ്ഞു പുഴയെ സ്നേഹിച്ചിരുന്നത്‌കൊണ്ടാവാം.

അമ്മെ
പുഴക്കെത്ര വയസ്സായി?
വസന്തത്തെപ്പോലെ എന്നും ചെറുപ്പം.

അമ്മെ
പുഴ എന്താണ് വിശ്രമിക്കാത്തത് ?
അതോ, അമ്മക്കടല്‍ പുഴക്കുഞ്ഞു വീട്ടിലെത്താന്‍
കാത്തിരിക്കുന്നത് കൊണ്ടാണ്!
The breeze of a solitary leaf
hues of a single rainbow
song of the canary in solitude
shall keep me company today!
Blame it on the rains
the clouds so dense and dark
and the lascivious earth.
So,
I sprout
grew forth
and flowered.
Oh kind sun
thy touch on my body.
I placed my tender hands over them
and lo they became yours.
Sure
one day I shall transform
my whole being into you..
What is beyond
is not of my concern....
RESIDUE (CARLOS DRUMMOND DE ANDRADE, BRAZIL)

അവശിഷ്ടം

എല്ലാറ്റില്‍ നിന്നും ഒരല്‍പം ശേഷിച്ചു
എന്റെ ഭയത്തില്‍ നിന്ന്, നിന്റെ വെറുപ്പില്‍ നിന്ന്.
അടക്കിപ്പിടിച്ച തേങ്ങലുകളില്‍ നിന്ന്
പൂവില്‍ നിന്നും, ഒക്കെ ഒരല്‍പം.

തൊപ്പിക്കുള്ളില്‍ കുടുങ്ങിയ
പ്രകാശത്തില്‍ നിന്നോരല്പ്പം
കൂട്ടുക്കൊടുപ്പുകാരന്റെ
കണ്ണില്‍ കുറച്ചോരു അലിവു , വളരെ കുറച്ചു.

...........................
പൌര്‍ണ്ണമിക്കുള്ള കാത്തിരിപ്പാണോ
പൌര്‍ണ്ണമിയാണോ ഏറെ ഭംഗി?
ഒന്ന് നൊന്തു,
പിന്നെ, മഞ്ഞുതുള്ളിയുടെ തണുപ്പ്
ആശ്വാസം .
ഓര്‍മ്മക്കുളങ്ങള്‍ വറ്റിവരണ്ടു ചെറു-
മീനുകളൊക്കെ കൊറ്റി വിഴുങ്ങി
മണ്ടൂകങ്ങളോ ചാടിപ്പോയി
പായല് പോലും ഇല്ലാതായി
ഉള്ളോരിത്തിരി നനവിന് ഓര് ചുവ
ചെഞ്ചോര ചുവ, വെളുത്ത നിറം.
ഞാനാരായിരുന്നെന്നെനിക്ക് പറഞ്ഞു
തരാനിനി ഓര്‍മ്മകളെയില്ല.
ഞാനാരാണെന്നോര്‍മ്മിക്കാനിനി
ഓര്‍മ്മകളതുമില്ല
TRANS OF A SONG

വിരസമായൊരു പകലിന്‍ നിസ്സാര നിമിഷങ്ങള്‍
ആലോലം അലസമായി കടന്നു പോകെ
ഒട്ടുദാസീനമായി നടക്കുന്നു മുറ്റത്താരോ-
എന്തോ വഴികാട്ടിയാവുമെന്നോര്‍ത്തു.
ഇളവെയില്‍ ചൂടേറ്റു മതിയായി
മഴ കാത്തു കണ്ണുകള്‍ കഴക്കുന്നു.
ചെറുതാം ചെറുപ്പമിന്നു നിനക്ക്
നീണ്ടു കിടപ്പുണ്ട് ജീവിത വീഥി
സമയം- അതേറെ ഉണ്ടെന്ന തോന്നലും.
പെട്ടെന്നോരുനാല്‍ ഞെട്ടലോടറിയുന്നു
പത്ത് വര്‍ഷങ്ങള്‍ തുമ്പിപോല്‍ പിന്നോട്ട് പാഞ്ഞതും.
എവിടെത്തുടങ്ങണം ആരും പറഞ്ഞില്ല
എന്ന് തുടങ്ങണമെന്നതും .
സൂര്യന്റെ ഒപ്പമോടിയെത്തുവാന്‍ നോക്കുന്നീ വൈകിയ വേളയില്‍
സൂര്യനോ തേരുമായ് ദൂരെ മറയുന്നു .
നീയുണരും മുംപുറങ്ങിയെഴുന്നെല്‍ക്കുവാനായ് .
ഒന്നോര്‍ക്കില്‍ സൂര്യനെന്നും ചെറുപ്പം.
ഓടിയടുക്കുന്നതുണ്ട് നീ മരണത്തോടടുത്തെന്നും.
വര്‍ഷങ്ങള്‍ പോകെ കുറയുന്നെന്നു തോന്നും
ദിനങ്ങളിതോരോ വര്‍ഷത്തിലും.
തീരുമാനങ്ങള്‍ ഒക്കെയും വ്യര്തമാവുന്നു
നിരാശാഭാരിതമാകുന്നു മാനസം
കാത്തുനിന്നൊരാ സമയമിതെന്നോ കടന്നു പോയി മൂകം
പാട്ടൊന്നു പാടിക്കഴിഞ്ഞും പോയി.
കുറച്ചേറെഎന്തെങ്കിലും പറയാമായിരുന്നെന്ന
ചിന്ത മാത്രം മനസ്സില്‍ വിങ്ങിടുന്നു.
When happiness torments
I dip my head in a pool
to tell myself, how dear life is
and to know where love stands
Pardon me
I don't love anyone so dearly than me!!
ചിലരുണ്ട്
എകാന്തതക്ക്‌ ഏറെ പ്രിയമുള്ളവര്‍
ജനനത്തിലും മരണത്തിലും
എന്നപോലെ
ദേശവിദേശങ്ങളിലും എകരാകുന്നവര്‍ .
കാരുണ്യം കണ്ണുകളിലും
സ്നേഹം വാക്കുകളിലും
ഏറെ നിറച്ചവര്‍.
ദുഃഖങ്ങള്‍ എന്തെന്ന് ഏറെ അറിയുന്നവര്‍
എന്നാലോ അറിയില്ലെന്ന് ഭാവിക്കുന്നവര്‍.
സ്നേഹിക്കാന്‍ നന്നായി അറിയുന്നവര്‍.
ആലില പോലെ ചിരിച്ചുലയുന്നവര്‍ .
കരുതി വയ്ക്കണം എനിക്ക്
സ്വപ്നം കണ്ടു ചിരിക്കാന്‍
ഇത്തിരിനേരം.
Memorabilia

Token of love,
of frienship.
One is enough.
Does more mean more love?
more friendship?
Never.
Lesser the brain can carry the better.
Whatever be it
it is not going to be used
read
or shared.
occasionally
when you bother to tidy up
they fall down
from shelves
from unused bags
yellowed
silver fished
ushering in memories
yes
reliving memories
thinking and wondering of rainbows.
I often wonder
how can i be so cold in partings!
May be because
WISE MEN

Wise men
they put their wives
back home.
"Oh shes so shy
aloof of social interactions.
Home is their club.
And children all that matters.
Pity me!"
And they roam around
with women
countries and continents,
hand in hand,
lips on lips
and hips on hips.
And speak high on liberations.
And when night falls
they suppress a jiggle
like professional flirts
over a goblet or two.
"Oh that bitches,
going whoring around!!"
ജീവിചിരിക്കുംബോഴല്ലേ അറിഞ്ഞുറങ്ങാന്‍ കഴിയൂ?
പിന്നത്തെ ഉറക്കം ആരറിയുന്നു?
മറഞ്ഞിരുന്നു പാടുന്ന കുയിലിന്റെ
മധുരഗാനം പോലെ സ്നേഹം...
നറുനിലാവോഴുക്കുന്ന ചന്ദ്രനെ
എത്തിപ്പിടിക്കാനാകാത്ത നോവും..
I shall never let go
this hour
i should live
love
and become one with eternity
diving bottomless
just to see the pearls
never to capture them
flowing bankless
never in destruction
but a mere fondle
flowering innumerable
to fade in satisfaction
i know i can
yes
i can
I wonder
whatever I can????????????????????
പാവം പെണ്‍കുട്ടി (MAYA ANGELOU)

എനിക്കറിയാം
നീ മറ്റൊരാളെ സ്നേഹിക്കുന്നുണ്ട്.
എന്നെപ്പോലെ,
നിന്നെ വല്ലാതെ ആരാധിക്കുന്ന ഒരാളെ!
നിന്റെ വാക്കുകള്‍ പൊന്നുപോലെ
കരുതുന്നോരാളെ.
നിന്റെ ആത്മാവോളം
നിന്നെ അറിയുമെന്ന് കരുതുന്നവളെ .
പാവം പെണ്‍കുട്ടി
എന്നെപ്പോലെ.

നീ മറ്റൊരാളുടെ ഹൃദയം തകര്‍ക്കുകയാണ്
എനിക്കറിയാം.
ഇല്ല
എനിക്കതില്‍ ഒന്നും ചെയ്യാനില്ല.
എനിക്കറിയാവുന്നതവളോട് പറഞ്ഞാല്‍
അവള്‍ വിശ്വസിക്കില്ല .
എന്നെ തെറ്റിദ്ധരിക്കും
ഒരുവേള എന്നെ വഴക്ക് പറയും.
പാവം പെണ്‍കുട്ടി
എന്നെപ്പോലെ.

നീ അവളെയും ഉപേക്ഷിക്കും
എനിക്കറിയാം.
എന്തുകൊണ്ടാണ് നീ അങ്ങനെ ചെയ്തതെന്ന്
അവള്‍ ഒരിക്കലും അറിയില്ല.
എന്താണ് സംഭാവിച്ചചെന്നു
ഓര്‍ത്തു അവള്‍ വേദനയോടെ അദ്ഭുതപ്പെടും.
പിന്നെ,
അവളും ഈ പാട്ട് പാടും
എന്നെപ്പോലെ.....