Wednesday, April 13, 2011

I am used to write in ink friends
but
when I write
my pen drips water.
misty drops speading timidly
across the paper.
To write of things past
water is best
I am poor keeper of times.
What happened first
I never know.
So I believe what memories say.
But when lots throng to say
I am the first,
baffled i go for the one that creeps in
stealthily, corruptly.
I write memories in water friends
and that may be why I can never tell a face from another
a touch from another or....
Forgive me
a poor keeper of times.
Where do you bear me to
Oh kind wind
Unasked you seats me on your shoulder
and takes me to the lands unseen
how did you know I love places
and faces strange?
Shading me from the scorching sun
brushing away the merciless snow
How fondly and softly you lift me
like a feather, a tiny speck
Tell me tell me
where is that blind gardener
who tends the most beautiful flowers?
നെറുകയില്‍ വീണത്‌
തട്ടിതെറിച്ചത്
തീയായി കത്തുന്ന
നെഞ്ചിലേക്ക്
ഒന്ന് കൂടി ഉണ്ട്
പറയാതെ പോയ കഥ
എഴുതാന്‍ തുടങ്ങിയത്
അതോ ഒരുങ്ങിയതോ
കാതില്‍ പറയാമെന്നു പറഞ്ഞത്.
ഇന്ന് കണ്ടു
ഒരു പൂക്കൂടയില്‍
തൂവെള്ള തുണിയില്‍.
ഒരു ചിരിയുണ്ട് ചുണ്ടില്‍
എനിക്ക് മാത്രം
കാണാവുന്നത്‌.
പറയുമോ ഇനിയെങ്കിലും എന്ന് ചോദിച്ചു.
കൂടെ വന്നാല്‍ എന്ന് തിരിച്ചും.
വരാമെന്ന് പറഞ്ഞൊരു സൂര്യന്‍ വന്നിട്ടില്ല ഇതുവരെ
വരട്ടേ ആ പകലും ഒന്ന് കഴിന്ജോട്ടേ
.പിന്നെ എന്നും ഇരുണ്ട രാത്രി ആയിരിക്കും.
അപ്പോഴേക്കും ഞാന്‍ നട്ട ചെടികള്‍ പൂത്തിരിക്കും
ഞാന്‍ വരും
കാത്തിരിക്കുക.
കഥ കേള്‍ക്കാന്‍ എനിക്കെരേ ഇഷ്ടം
കണ്ണ് ചുണ്ടോടു ചേര്‍ത്ത്
ചെവികള്‍ രണ്ടും തന്നു
രസം പിടിച്ചങ്ങനെ
എന്താ അങ്ങനെയല്ലേ കഥ കേള്‍ക്കേണ്ടത്
ചിലതങ്ങേനയാണ്
മൊഴിക്ക് മൊഴി മുട്ടുന്നവ
മനസ്സുകൊണ്ടറിയേണ്ടത്
ഇന്ന് വന്നു
ഒരോര്‍മ്മ
അറിയില്ലേ എന്നേ എന്ന് ചോദിച്ചു
നിന്നെ അറിയില്ലെങ്കില്‍
ഞാന്‍ എന്നെയും അറിയില്ലല്ലോ എന്ന് പറഞ്ഞു
എന്റെ പാട്ടുകളില്‍, കവിതകളില്‍
എന്റെ പൂക്കളില്‍ , എന്നില്‍ പെയ്യുന്ന മഴകളില്‍
എന്നെ തേടി എത്തുന്ന വഴികളില്‍
ഞാന്‍ കാണുന്ന മഴവില്ലുകളില്‍
ഞാന്‍ ഒളിക്കാന്‍ ഇഷ്ടപ്പെടുന്ന
മൌനത്തിന്റെ വള്ളിക്കുടിലുകളില്‍
നിന്റെ കണ്ണില്‍ നിന്ന് എന്റെ കണ്ണുകളിലേക്കു
ഓടി എത്തുന്ന കിനാവുകളില്‍
നിന്റെ ചുണ്ടില്‍ നിന്നെന്നിലേക്ക് പടരുന്ന
ചെരുപുഞ്ചിരികളില്‍
എന്തിനു
ഞാന്‍ കാണുന്ന എന്നില്‍ തന്നെയും
നിന്നെ ഞാന്‍ കാണുന്നു നിത്യം
You show me the river
and the mighty ocean
but oh dear
you never know why
I still long for the rains
കാര്‍മെഘവര്ന്നനെന്നും
കരിമുകില്‍വര്ന്നനെന്നും
മുഘമേ നോക്കിവിളിച്ചിട്ടു
മറയില്‍ മാലോകര്‍ ചിരിച്ചപ്പോള്‍
മറയെതുമില്ലതേ കാക്കക്കരുംബനെന്നു
അന്പോട് ചോല്ലി വിളിച്ചു രാധ
അതിനാലെ രാധയിന്നും മമ പ്രിയ സഖി
എന്‍ പെരിനുമുന്നില്താന്‍ ചേര്‍ത്ത് വിളിപ്പു ലോകം
കാതു ഒത്തു വന്നപ്പോള്‍
കണ്ണ് ഒത്തില്ല
കണ്ണ് ഒത്തു വന്നപ്പോ
ചുണ്ടോത്തില്ല
ഇന്നും കഥ പറയാതെ പോയി
ഇനി കേള്‍ക്കണ്ടാത്തത്
ഇനി പറയാത്തതും
ഇന്ന് രാത്രി ഞാനിതു നിലാവിനോട് പറയും
നക്ഷത്രങ്ങളും എന്നോട് ചേരും
അറിയട്ടേ ഈ കാപട്യം
ലോകമെല്ലാം
Innu paadatte njan
nilavinte kayyil ninnu thooviyoramrutham
niranjenmanam thulumbukayallo
cherthu vakkattey njanen chundukal
nerthu nerthu pokuma
theenaalangalilekku
pollukayillagni
cherukuliraayidumen chodikalil
enthinennalla ethrayennalla
orumichoru paattukelkkum varey.
നിശബ്ദതകല്‍ക്കെന്ന്ത് ദൂരമുന്ടെങ്കിലും
എതും ഞാന്‍ വിളിക്കാതെ തന്നേയ്
കള്ളന്‍
ഇരുട്ടില്‍ പതുങ്ങി
മുഖം മറച്ചു
കൃത്യനിഷ്ടയോടെ
ഒരു ചുവരില്‍ നിന്ന് മറ്റൊരു ചുവരിലേക്ക്
ഉടുമ്പ്.
പറയുന്ന കള്ളം കഥയത്രേ
പാടുന്ന പാട്ടോ
കവിതയത്രേ.
കട്ടെടുക്കാന്‍ ഒന്നുമില്ലിവിടെയ്
എങ്കിലും നേര്‍ക്ക്‌ നീളുന്ന കറുത്ത കൈകള്‍
പേടിപ്പിക്കുന്നു
ഓ എന്റെ ചുണ്ട് എന്റെ കണ്ണ്
എന്റെ മനസ്സ്
ഞാനൊരു കളവായോ?!
ഇരുട്ടില്‍ ഇരുന്നു ഒളിച്ചു നോക്കുന്ന നിന്നെ
ഒളിപ്പിച്ചു വക്കുന്നുണ്ട് ഞാനെന്‍ വരികള്‍ക്കിടയില്‍
ഏറെനാളായി മിണ്ടാത്ത നിന്റെ മൌനത്തെ
എന്റെ കവിതയുടെ സംഗീതമായി മാറ്റും ഇന്ന്
കൊടുംകാറ്റില്‍ എന്റെ കൈ പിടിക്കുന്ന നീ
പൂക്കള്‍ വിരിയുമ്പോള്‍ എന്നെ മറക്കുന്നുവല്ലോ
ഇല്ല കാല്‍ വാക്കില്ല ഞാനാ മുറ്റത്ത്‌
ഒരു മന്‍തരിയെയും അറിയുകില്ല ഞാനവിടെ
അറിയുന്നു നിന്നെ മാത്രം അകം പുറം
എന്നെ എന്ന പോലന്നുമിന്നും
മാലതീമല്ലികപ്പൂക്കളല്ല
മാനത്തെ താരക പ്പൂക്കളുമല്ല
ഇന്നെന്റെ കൈകളില്‍ ചൊരിഞ്ഞതെന്തെന്നോ
സ്വര്‍ണത്തിന്‍ നിറമുള്ള ഗോതമ്പ് മണികള്‍
ഇനിയും പാടൂ
കേള്‍ക്കട്ടേ ഞാന്‍
മാടിവിളിക്കും ബാല്യമോ
മുടിവിതര്തിയിട്ടോരരഴകോ
എന്തിനെചോല്ലിയും പാടൂ
ആവെശമുണ്ടിനിയും കേട്ടീടുവാന്‍.
സ്മരണ തന്‍ ചിറകേറി പോയീടിലോ
വേണ്ട സ്മ്രിതികലേ ഒക്കെയും കൊണ്ടുപോരാം
തുമ്പയും തുമ്പിയും തൊട്ടുപോരാം
തുമ്പങ്ങലെല്ലാം ഒഴിച്ചുപോരാം
അമ്മതന്‍ ഓമന കുഞ്ഞായിടാം
കുറുംബുകലോതിരി കാട്ടിവരാം.
അതുകഴിന്ജോടിയെന്നരികില്‍ വരൂ
ഇത്തിരി പാട്ടുകലോത്ത് പാടാം
ഒത്തിരി കൂട്ടായി പിരിഞ്ഞു പോകാം
the flower oblivious to its beauty
and the lark deaf to its own euphonious melody
oh from the drops that I spilled from my heart
bloomed the thousand hyacinths
wake me not from my peaceful slumber
let past be past and lets dwell in the present!
നിന്റെതളിര്‍വെറ്റിലക്കയ്യില്‍
നിലാചുണ്ണാമ്പ്തെചോന്നുകടിചോട്ടേ
രാത്രിആകാന്‍കാക്കണ്ട
ഒരുകുടന്നനിലാവ് സൂക്ഷിക്കാരുന്ടെപ്പോഴും
വാക്കുകള്‍ വരികലാക്കി വച്ചപ്പോള്‍
വരികളില്‍ സംസാരിക്കുവത് നീ തന്നേയ്
പോരൂ ഒരു പാട്ട് പിന്നെയും ഒന്നിച്ചു
ശൂന്യത കളില്‍ നിന്നെ നിരക്കട്ടേ
മധുമക്ഷികേ
നിന്റെ മൂളല്‍ കളഗീതം
എന്റെ ചുറ്റിലും പാറിപ്പരക്കുമ്പോള്‍
പ്രിയ തോഴന്‍
എന്‍ ഹൃദയ മധുകവര്‍ന്നീടിലോ
പ്രാണപ്രിയന്‍
അതിനാല്‍ നിനക്ക് വേണ്ടി
പുനര്‍ജനിക്കുന്നു എന്നും
പൂവായി തന്നെ
ഒരു സ്വപ്നമാണ്...
തുമ്പപ്പൂ പോലെ വെളുത്
പനിനീര്‍പ്പൂ പോലെ ചോന്ന
നിഴലുപോലെ ചേര്‍ന്ന
എന്നാല്‍
കാറ്റ്ഇനെപോലെ
ദൂരങ്ങള്‍ താണ്ടി ഞാനെതുകില്‍
കാണുവാനാകുമോ
സ്നേഹമുണ്ടാകുമോ മിഴിയിലും
ഹൃത്തിലും
ഉതിര്‍ക്കുമോ പൂക്കളായി
പാട്ടുകള്‍ കാതിലും
കളവട്ട കൊഞ്ചലും
കാര്യമായ് മല്‍ സഖി
ഏറ്റ നോവോടെ ചോല്ലുകീ
യാത്രാമൊഴി
നിറയട്ടെ കണ്കളും
നിറയട്ടെ മനമതും
യാത്രചോല്ലുംബോഴും പിന്നെ
കാണുമ്പോഴും
ആകാച്ചുവരില്‍ നീ എഴുതുന്ന എല്ലാ ചിത്രങ്ങളും
എനിക്ക് വേണ്ടിയാണെന്ന് ഞാന്‍ അറിയുന്നു
നിറങ്ങള്‍ ഒഴിഞ്ഞ എന്റെ മനസ്സില്‍
നീ തൊട്ടു വക്കുന്നതെല്ലാം നിറഞ്ഞ മനസ്സോടെ
ഞാന്‍ സ്വീകരിക്കുന്നു!
The plants fold their leaves in prayer at night
the tiniest bird thank almighty for the water they drink
i too, a humble being thank thee oh lord for
the life on earth and all its blessings.
GOOD NIGHT
ചിലര്‍ അങ്ങനെ ആണ്.
പെട്ടെന്ന്മറക്കുമെന്ന് നടിക്കും
ഒരിക്കലും മറക്കില്ലെന്ന് പറയുമെങ്കിലും.
കാറ്റ് അടിച്ചാല്‍ പറന്നു പോകുന്ന കരിയിലകളേ പോലെ
ആണ് ഓര്‍മ്മകളും വാക്കുകളും അത്രേ
പോയ്മുഖതിനു പിന്നില്‍ നനവ്‌ ആരും കാണില്ല എന്ന് കരുതും
മനസ്സിന്റെ വേദന കടിച്ചമര്‍ത്തി അങ്ങനെ
വിപരീതങ്ങളുടെ കൂട്ടുകാര്‍
ഒരിക്കലും ഒന്നും മറക്കാത്തവര്‍
എന്നിട്ടും മുന്നില്‍ വന്നു പറയും അവര്‍
നോക്ക് ഞാന്‍ മറന്നുവല്ലോ എന്ന്
കണ്നീരിനിടയിലൂടെയുള്ള ആ പുഞ്ചിരി
അത് കണ്ടിട്ടുണ്ടോ
കാണാതിരിക്കട്ടെ
solitarily
in the noisy crowd
i shall seek you
listen to my silence, so vociferous
shall help locate me
the lone star in the sky
shall smile upon us
and cast its blessings kindly
on our reunion!!
ചുവപ്പാണെന്ന് കരുതി ഇത്ര നാളും
അല്ലെന്നോരാള്‍
ശ്യാമമത്രേ
കറുപ്പോ?
മ്മ്മം
നീലകലര്‍ന്ന കറുപ്പ് നിറം
അതോ
കറുപ്പുകലര്‍ന്ന നീല നിറമോ
ഘനശ്യാമം
ഒരു വേള ശരി ആയിരിക്കും
അല്ലെങ്കില്‍ ഇത്രയും പേര്‍.....
സമ്മതിക്കുന്നു
സ്നേഹത്തിന്റെ നിറം
ശ്യാമമത്രേ.