Saturday, November 19, 2011

വരുന്നുണ്ട്
ഒരു വെളുത്ത തൂവാല
തലയില്‍ കെട്ടിയ സുന്ദരന്‍
എനിക്ക് കേള്‍ക്കാം ആ കാലൊച്ച
എന്റെ രാത്രികള്‍ നിദ്രാവിഹീങ്ങങ്ങള്‍ ആകുന്നു
ഇനി ഉണരാത്ത നിദ്രയല്ലേ
അതുകൊണ്ടിനി കുറച്ചുനാള്‍ ഉണര്ന്നിരിക്കൂ, എന്നവന്‍.
അടുത്ത് വന്നു വെളുത്ത ആ തൂവാല
അവന്‍ എന്റെ മുഖം മറയെ വിരിക്കും
അപ്പോള്‍ എന്നേക്കുമായി ഞാന്‍
അവന്റെതാകും.
ഇഷ്ടമാണോ എന്ന് ചോദിക്കും
മറ്റാര്‍ക്കും പിന്നെ കേള്‍ക്കാന്‍ പറ്റാത്ത
എന്റെ ശബ്ദത്തില്‍ ഞാന്‍ അവനോടു പറയും
ഇഷ്ടമാണ് ഒരുപാടിഷ്ടം.

Thursday, November 17, 2011

മൊഴികള്‍ക്കു പിന്‍പേ മിഴികളും യാത്രയായ്
പറയുവാനുള്ളത് മറന്നേ പോയി
വേണം ബന്ധങ്ങളില്‍ സമവാക്യങ്ങള്‍
ഇല്ലെങ്കില്‍ നിഷ്ഫലം എത്രമേല്‍ സ്നേഹവും!
ധനസംസ്കാരമോ, മനീഷയോ,എതെന്നറിയുകില്‍
വിട്ടുപോം കണ്ണികള്‍ ഇണക്കിചേര്ത്തീടാം.
അല്ലെങ്കില്‍ എത്രമേല്‍ ചേര്തുവക്കിലും
ബന്ധങ്ങളെന്നും ഇണങ്ങാത്ത കണ്ണികള്‍.
ഒരു ചുംബനമെന്‍ നെറുകയില്‍ ചാര്‍ത്തവേ
ചൊല്ലട്ടെ,
എന്നുമെന്‍ മിഴികള്‍ ചുംബിച്ചിരുന്നു നിന്‍ പാദങ്ങളെ.
എവിടെ നിന്ന്? എവിടേക്ക്? (SHAAD AZIMAABADI)

ജീവിത കഥയിലേക്ക് ഞാനുനര്ന്നപ്പോഴേക്കും,
കഥ പകുതിയായിക്കഴിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ തുടക്കത്തെപ്പറ്റി
എനിക്കൊന്നുമറിയില്ല.
ഒടുക്കത്തെപ്പറ്റി ഞാനൊട്ടറിയുകയുമില്ല.
If I am to die

if Iam to die
all of a sudden
and if i have the choice
I would like to die
amidst,
reading a book
tending to my garden
strolling through the village lanes
wading in the country pond
listening to my favorite tune
resting on my mother's lap
watching fluttering butterflies
talking to you over phone
receiving an amorous kiss
lost in thoughts lost in love.
If not
Remember I never died.
Just that
God has killed me!!
ഹരിതകം അന്നവും
ജലബിന്ദുവേ വജ്രവുമാ-
ക്കും സവിതാവിന്‍ വിസ്മയം
സമയമില്ല

പൂക്കുന്നുണ്ടിന്നും തുമ്പ
തെച്ചി, മന്ദാരം
കാക്കപ്പൂ, കൊച്ചു
കമ്മല്പ്പൂ, ചോന്ന
ചെമ്പരത്തി ,വയല്‍
വക്കിലായി വയല്ച്ച്ചുള്ളി,
മുത്തങ്ങ, നിലപ്പന,
കൊടുവേലി, ഒപ്പം
കനകാംബരം,
പൂവരശു, തുളസി,
മുയല്‍ച്ചെവിയന്‍,
ചിരവപ്പൂ, പിന്നെ
ചീരപ്പൂ എന്നിങ്ങനെ.
'നടപ്പ് 'അതൊട്ടുമില്ല
വെയില്‍ ചായും ഗ്രാമവീഥിയിലൂടെ
ഇല്ലൊരു കൊച്ചു കുശലം
'സുഖമാണോ' എന്നെങ്കിലും.
കാണുന്നില്ല കണ്ണുള്ളോരോന്നുമേ
ഇല്ല സമയം എന്ന് പരിദേവനം.
കടലിന്നുപ്പു കരയില്‍ നിന്ന്.
കരളിന്നുപ്പു എവിടെനിന്നോ?
ജീവിതം നശ്വരം
എന്നറിയും പൂവിന്റെ
കണ്ണുനീര്‍ത്തുള്ളി
തേനെന്നു കാണ്മൂ ലോകം!
On the verge of a cliff
I stood
imbibing beauty pristine
of depths of nature
and of death.
Life is beautiful
I pondered
and death shall sure be too.
A gentle thrust
I turned my face
before the free fall.
It was my beloved
all smile.
Sure he would have
wanted me to know
beauty supreme in its vicinity
nothing else.
A dagger
made of feather.
Lethal
yet life giving.
I shall not suffer
for
I am used to his follies.
Death!
I smile unto thy face.
After all
love is
a nuclear reaction
dividing and uniting
on and on
but
something of it remains
for eternity.
Here! I graduate
from hatred
to universal love.
പൂന്തിങ്കള്‍ക്കതിര്‍വിളക്കെന്തി
എത്തുന്നു 'ദീപം ദീപ ' മെന്നോതി
സന്ധ്യയാള്‍ മനോഹരി.
അതിനിശിതവിശിഖമത -
ര്ക്കന്റെ ഏറ്റാവാം
തൂവെള്ളിതളികയതോ-
ഴിഞ്ഞുവീണവനിയില്‍
ശുഭ്രദുകൂലമണിഞ്ഞവളോ
നമ്ര ശിരസ്കയായ് പുഞ്ചിരി തൂകുന്നു
A coin,
newspaper
coffee
toffee
anything
that you please
humbly yours
vending machine
any time
at your disposal!
'ക്ഷമിക്കൂ '
എന്നൊരു വാക്ക്
ഭീമാകാരമായൊരു
മഞ്ഞുമലപോലെ മുന്നില്‍
ചുറ്റിലും നടന്നു നോക്കി
എനിക്ക് കീഴടക്കാന്‍ പറ്റുന്നില്ല
എന്റെ മനസ്സിന്റെ ചൂടിനാല്‍
ഉരുക്കാനും പറ്റില്ല
ചുണ്ടോടു ചേര്‍ത്ത്
ഒന്നുമ്മ വച്ചപ്പോള്‍
ചുണ്ടുകളോ നീലിച്ചുപോയി
വിഷം തീണ്ടിയപോലെ
എനിക്ക് പറ്റില്ല..
യാത്ര..
TREE OF FIRE - ADONIS
ഇലനീര്‍ പൊഴിക്കുന്നു
പുഴയോരത്തെ മരം
തീരത്തെ നനക്കുന്നു-
ന്ടാര്‍ദ്രമാം നീര്‍ക്കണങ്ങള്‍
കേള്പ്പിക്കുന്നുണ്ടത്
പുഴയെ അഗ്നിപ്രവചനം
ഒടുവിലത്തെ ഇല ഞാന്‍
ആരും കാണാത്തത്.
അഗ്നികെടുംപോള്‍
മരിച്ചിതെന്നുടെ ജനം.
ഒരു ശേഷിപ്പുമില്ലാതെ ....
ക്ഷമ എന്തെന്ന്
ചോദിച്ചപ്പോള്‍
വെളുത്തു തണുത്തൊരു
മഞ്ഞുതുള്ളി
കയ്യില്‍ വച്ച് തന്നു
ദൈവം.
ഇത്രമാത്രം
ഇന്ന് ചോദിക്കണം
നിന്റെ ചുണ്ടുകളോട്.
എന്റെ ചുണ്ടുകള്‍ അവയോടു പറഞ്ഞ സ്വകാര്യങ്ങള്‍?
ഓര്‍ക്കുന്നുണ്ടോ?
ചെവിയില്‍ നിന്ന് ചെവിയിലേക്ക് പാഞ്ഞ പ്രിയ ഗാനങ്ങള്‍?
അവക്കെന്തു പറ്റി?
എന്തോ അന്വേഷിച്ചു നടന്ന വിരലുകളോ?
അവ ലക്‌ഷ്യം കണ്ടോ?
ഉത്തരങ്ങളായി എന്റെ ചോദ്യങ്ങള്‍ തന്നെ
തിരികെ വരുന്നു...
ഇന്ന്
നിന്റെ നെറകയിലെന്റെ
ചുണ്ടുകള്‍
സ്വകാര്യങ്ങളില്ലാതെ
സ്വകാര്യമല്ലാതെ..
ഗാനത്തിനായി ചെവി ഓര്‍ത്തെങ്കിലും
നിശബ്ദത മൂളിക്കൊണ്ടിരുന്നു.
നിന്റെ വിരലുകള്‍ അവര്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു
എന്റേത് ഞാനും.
ഒരു ചുംബനം കൂടി
ഇനിയുമോനനുകൂടി
സ്വകാര്യമല്ലാതെ...
അവര്‍ സമ്മതിക്കും
മരണത്തിന്റെത് അങ്ങനെ ഒരു
ഔദാര്യമാണ്‌
എനിക്കറിയാം
ഇതില്‍ പ്രണയമില്ല.
നിനക്കുമറിയാം.
പക്ഷെ നമുക്ക് മാത്രം
അറിയാവുന്ന ഒന്നുണ്ടായിരുന്നു.
ഇനി എനിക്ക് മാത്രം സ്വന്തമായത്...
കവി (TADEUSZ ROZEWICZ. Poland)

കവിത എഴുതുന്നവനും
എഴുതാതിരിക്കുന്നവനും കവിയാണ്‌

സ്വയം വിലങ്ങിടുന്നവനും
വിലങ്ങുകള്‍ അഴിക്കുന്നവനും കവി.

വിശ്വസിക്കുന്നവനും
സ്വയം വിശ്വസിപ്പിക്കാന്‍ പറ്റാത്തവനുമാണ് കവി.

കള്ളം പറഞ്ഞവനും
കള്ളം പറയപ്പെട്ടവനും കവി.

എപ്പോഴും വീഴാന്‍ സാധ്യതഉള്ളവനും
വീണാല്‍ സ്വയം എഴുന്നെല്‍ക്കുന്നവനും കവി.

എല്ലാം വിട്ടു പോകാന്‍ ആഗ്രഹമുള്ളവനും
എന്നാല്‍ ഒന്നും വിട്ടു പോകാന്‍ പറ്റാത്തവനുമാണ് കവി.

Sunday, November 6, 2011

എന്നും ഓര്‍മ്മിക്കും... (DAHLIA RAVIKOVITCH, ISRAEL) in full

എല്ലാവരും ഒഴിഞ്ഞു പോകുമ്പോള്‍
ഞാന്‍ കവിതകളോടൊപ്പം ഒറ്റക്കാവുന്നു.
ചില കവിതകള്‍ എന്റെ, ചിലത് മറ്റുള്ളവരുടെയും.
മറ്റുള്ളവരുടെ കവിതകള്‍ എനിക്കേറെ പ്രിയം.
ഒന്നും മിണ്ടാതിരിക്കുമ്പോള്‍, പതുക്കെ
എന്റെ ദുഃഖങ്ങള്‍ ഇല്ലാതാവുന്നു.
ഞാന്‍ മാത്രമാവുന്നു.

ചിലപ്പോള്‍ തോന്നും, എല്ലാവരും എന്നെ
ഒറ്റക്കാക്കി പോയെങ്കില്‍ എന്ന്
കവിത എഴുതാന്‍ ഏകാന്തത വേണം.
ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുമ്പോ
ചുവരുകള്‍ക്ക് നീളം വക്കുന്നു..
നിറങ്ങള്‍ക്ക് ആഴവും
നീലതൂവാല കണ്ണീരില്‍ കുതിരുന്നു.

എല്ലാവരും പോയെങ്കില്‍
എന്ന് നിങ്ങള്‍ ആഗ്രഹിക്കും.
നിങ്ങള്‍ക്കെന്തു സംഭവിക്കുന്നു എന്ന്
മനസ്സിലാവില്ല.
മറ്റെന്തിനെപ്പറ്റിയെങ്കിലും നിങ്ങള്‍ ചിന്തിക്കും.
പിന്നെ എല്ലാം മറക്കും.
ഒരു തടാകം പോലെ സ്വച്ച്ചമാകും.

അതിനു ശേഷം പ്രണയം.
നാര്സിസ്സുസ് എത്രമേല്‍ സ്വയം സ്നേഹിച്ചിരുന്നു!
പക്ഷേ അത്രമാത്രം അവന്‍ ആ പുഴയെയും സ്നേഹിച്ചിരുന്നു
എന്നറിയാത്തവര്‍ വിഡ്ഢികള്‍ .

ഒറ്റക്കിരിക്കുമ്പോള്‍
മനസ്സ് വല്ലാതെ വേദനിക്കും.
പക്ഷെ , തകരില്ല.
മങ്ങിയ കാഴ്ചകളും, തകര്‍ന്ന സ്വപ്നങ്ങളും
ഒഴിഞ്ഞുപോകും.
അര്‍ദ്ധരാത്രിയിലെ സൂര്യന്‍ അസ്തമിക്കൂ.
ഇരുണ്ട പൂക്കളെയും നിങ്ങള്‍ ഓര്‍ക്കും.

നിങ്ങള്‍ മരിച്ചിരുന്നെങ്കില്‍,ജീവിച്ചിരുന്നെങ്കില്‍
ഒരുവേള
മറ്റൊരാലായിരുന്നെങ്കില്‍, എന്നെല്ലാമോര്‍ക്കും,
നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നൊരു സ്ഥലമില്ലേ?
ഒരു വാക്ക്?
തീര്‍ച്ചയായും നിങ്ങളതോര്‍ക്കും.

സൂര്യന്‍ എത്രപെട്ടെന്ന് അസ്തമിക്കുന്നു!
നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം സൂര്യന്‍ അസ്തമിക്കട്ടെ!
പിന്നെ
സൂര്യനും, ചന്ദ്രനും, ശിശിരവും വേനലും ഒക്കെ
അനന്തമായ നിധികളെപ്പോലെ നമ്മെ തേടിയെത്തും .
'ശ്രീഭൂവിലസ്ഥിര' (മുഹമ്മദ്‌ ഇഖ്‌ബാല്‍)

ഈശ്വരനോടോരിക്കല്‍ സൌന്ദര്യം ചോദിച്ചു
എന്തിനെന്നെ നശ്വരയാക്കി സൃഷ്ടിച്ചു നീ?
ഈശ്വരന്‍ പറഞ്ഞു, ലോകം ഒരു ചിത്രശാല
അനന്തമായ രാത്രിയെ പോക്കുവാന്‍ പറയുന്ന ഒരു കഥ.
മാറിമറിയുന്ന നിറങ്ങള്‍ കൊണ്ടത്രേ സൌന്ദര്യ സൃഷ്ടി
ശ്രീയുടെ ശ്രീ അതസ്ഥിരയെന്നതിലത്രേ !
അകലെയല്ലാതിരുന്ന ചന്ദ്രലേഖയത് കേട്ടു
ആകാശത്ത് പരന്ന ആ വാര്‍ത്ത പ്രഭാതതാരയറിഞ്ഞു.
താരമോ അത് പുലരിയോടും, പുലരിയത് മഞ്ഞുതുള്ളിയോടും പറഞ്ഞു.
സ്വര്‍ഗീയ രഹസ്യം ഭൂമിയിലുംഎത്തി.
മഞ്ഞുതുള്ളിപരന്ജോരാ വാര്ത്തകേട്ടു പൂവിന്റെ കണ്ണ് നിറഞ്ഞു.
പൂമൊട്ടിന്റെ കുഞ്ഞു ഹൃദയമോ ദുഖാര്ത്തമായി.
വസന്തം വിലപിച്ചുകൊണ്ടു പൂവാടിയില്‍നിന്നു പറന്നു പോയി
ഉല്ലസിക്കാന്‍ വന്ന യുവത്വവും, വിമൂകമായി അകന്നു പോയി.
ഭൂമിതന്‍ സമ്മതം
കാത്തു നില്‍പ്പുണ്ട്
പുല്‍ക്കൊടിത്തുംബിലൊരു
മഞ്ഞുതുള്ളി
Will you turn toward me?
I am lonely too,
this autumn evening. (BASHO)

ഈ ശരത്കാലസായന്തനത്തില്‍
നിന്നെപ്പോലെതന്നെ ഞാനും ഏകയാണ്
ഇവിടെ എന്റെ അടുത്ത് വന്നിരിക്കുമോ ?
നിന്ന്നെ , നിന്നെ
പ്പിന്നെ നിന്നെയും
കാണുന്നു ഞാന്‍.
എന്നിലെ എന്നെ ഞാ-
നെന്നു കാണും?
ഒരു ഉടമ്പടി (എസ്രാ പൌണ്ട്)

നിങ്ങളോട് ഞാന്‍ ഒരു ഉടമ്പടി ഉണ്ടാക്കുന്നു Walt Whitman
ഏറെ വെറുത്തിരുന്നു നിങ്ങളെ ഞാന്‍ മുന്‍പ് .
നിര്‍ബന്ധ ബുദ്ധികളൊഴിഞ്ഞു ഞാനി-
ന്നേറെ മുതിര്‍ന്നുകഴിഞ്ഞിരിക്കുന്നു.
നിങ്ങളോട് സൗഹൃദം കൂടാന്‍വിധം
വിശാലമായിരിക്കുന്നു എന്റെ മനസ്സ്.
പുതുവൃക്ഷ ശരീരങ്ങള്‍ നിങ്ങള്‍ ഒരുക്കി വച്ചിരിക്കുകയല്ലേ
ഇനി തുടങ്ങാം അവയില്‍ കൊത്തുപണി !
നമുക്കൊരേ പൈതൃകം , നാഡികളില്‍ ഒഴുകുവതൊരേ ജീവരസം
ഇനിയുണ്ടാകട്ടെ നമുക്കിടയില്‍ വിനിമയങ്ങള്‍
I SHALL LOVE NO MORE!

It happens
sometimes.
And it happens from
too much of loving.
The thing that is called
soul, which is universal
and said to be single
all pervading, omnipresent,
yes
the soul, or part of it
in us, reaches out to its
portion, no matter the distances
imbibes the sorrows and happiness
and the part in us makes us happy and sad!
Oh! I fear to love any more
Its the sorrows dear
that bothers...
the cosmopolitan.
പന്നി (വാസ്കോ പോപ)

കിരാതമായ കത്തിയുടെ തണുപ്പ്
തൊണ്ടയില്‍ തട്ടിയപ്പോഴാണ്
ചുവന്ന തുണികൊണ്ടുള്ള
കണ്ണുപൊത്തിക്കളിയുടെ രഹസ്യം
അവള്‍ക്കു മനസ്സിലായത്‌.

വൈകുന്നേരം
വയലിലെ ചെളിയില്‍ കുഴഞ്ഞുമറിഞ്ഞു
സുഖദമായ ആ തണുപ്പില്‍നിന്ന്
തിരക്കിട്ട് ഉല്ലാസപൂര്‍വ്വം
മഞ്ഞച്ചായമടിച്ച കവാടത്തിലൂടെ
കടന്നു വന്നത് ഇതിനായിരുന്നു-
വെന്നറിഞ്ഞതേയില്ല
ഇനി എന്റെ പ്രണയം ...
എന്റെ കണ്ണുകളില്‍ ഇങ്ങനെ നോക്കിയിരിക്കരുത്
ഞാന്‍ പ്രണയിച്ചുപോകും.
ഉച്ച്വാസനിശ്വാസങ്ങള്‍ പോലെ നൈസര്‍ഗികമാണ്
പ്രണയം എനിക്ക്.
ഓ അല്ലെങ്കില്‍ വേണ്ട
ഈ കണ്‍തൊട്ടുള്ള പ്രണയങ്ങള്‍ മതിയായി എനിക്ക്,
നീ ഒരു കവിയാണോ?
ഒരു ചിത്രകാരന്‍?
അല്ലെങ്കില്‍ ഒരു രാജ്യം ഭരിക്കുന്നവന്‍?
എനിക്കിനി പ്രണയിക്കേണ്ടത് അവരെയോക്കെയാണ്.
പ്രണയക്കവിതകളില്‍ കുരുങ്ങി വശം കെടുന്ന എന്നെയും
കടുത്ത നിറങ്ങളില്‍ മനസ്സിനെ ചായം പൂശുന്ന എന്നെയും
പിന്നെ അതിരുകളില്ലാത്ത രാജ്യം വാഴുന്ന എന്നെയും
എനിക്ക് കാണണം.
ഒടുവില്‍ ഇതെല്ലാം ചേരുന്ന നിന്നെ ഞാന്‍ പ്രണയിക്കും
എന്റെ മാത്രം സ്വന്തം എന്ന് പറയും.
മരണത്തോളം ഞാന്‍ കൂട്ടിക്കൊണ്ടു പോകും.
തുമ്പക്കു തുമ്പം
ചന്തമില്ലെന്നു!
സ്വപ്നങ്ങളോടോന്നു
ചോല്ലുന്നതുണ്ട് ഞാന്‍
നിന്‍ കണ്‍കളില്‍
മെല്ലവേ ഉമ്മവച്ചീടുമ്പോള്‍
അരുമയായോന്നു പുഞ്ചിരിച്ച്ചീടുവാന്‍.
പേടിപ്പിച്ച്ചീടോല്ല
എന്‍ മണിക്കുട്ടനെ.
വിണ്ണവര്‍ പോറ്റുന്ന
ഓമനപ്പൈതലേ.
താരിളം കൈനീട്ടി
അമ്മയെന്നോതുമ്പോള്‍
ഈരെഴുലകവും എന്റെ സ്വന്തം !
പാല്‍മണമോലുമാ
ചുണ്ടത്ത് പൂക്കുന്ന
പുഞ്ചിരി എന്നുമെന്‍
പഞ്ചാമൃതം.
മഞ്ചാടിപ്പെന്നോന്നു
മൈലാഞ്ചി തൊട്ടപ്പോ
മുത്തോട് മുത്തിറ്റി
യോരായിരം .
മൊഴികള്‍ക്കു പിന്‍പേ മിഴികളും യാത്രയായ്
പറയുവാനുള്ളത് മറന്നേ പോയി
വേണം ബന്ധങ്ങളില്‍ സമവാക്യങ്ങള്‍
ഇല്ലെങ്കില്‍ നിഷ്ഫലം എത്രമേല്‍ സ്നേഹവും!
ധനസംസ്കാരമോ, മനീഷയോ,എതെന്നറിയുകില്‍
വിട്ടുപോം കണ്ണികള്‍ ഇണക്കിചേര്ത്തീടാം.
അല്ലെങ്കില്‍ എത്രമേല്‍ ചേര്തുവക്കിലും
ബന്ധങ്ങളെന്നും ഇണങ്ങാത്ത കണ്ണികള്‍.
ഒരു ചുംബനമെന്‍ നെറുകയില്‍ ചാര്‍ത്തവേ
ചൊല്ലട്ടെ,
എന്നുമെന്‍ മിഴികള്‍ ചുംബിച്ചിരുന്നു നിന്‍ പാദങ്ങളെ.
എവിടെ നിന്ന്? എവിടേക്ക്? (SHAAD AZIMAABADI)

ജീവിത കഥയിലേക്ക് ഞാനുനര്ന്നപ്പോഴേക്കും,
കഥ പകുതിയായിക്കഴിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ തുടക്കത്തെപ്പറ്റി
എനിക്കൊന്നുമറിയില്ല.
ഒടുക്കത്തെപ്പറ്റി ഞാനൊട്ടറിയുകയുമില്ല.