Sunday, November 6, 2011

എന്നും ഓര്‍മ്മിക്കും... (DAHLIA RAVIKOVITCH, ISRAEL) in full

എല്ലാവരും ഒഴിഞ്ഞു പോകുമ്പോള്‍
ഞാന്‍ കവിതകളോടൊപ്പം ഒറ്റക്കാവുന്നു.
ചില കവിതകള്‍ എന്റെ, ചിലത് മറ്റുള്ളവരുടെയും.
മറ്റുള്ളവരുടെ കവിതകള്‍ എനിക്കേറെ പ്രിയം.
ഒന്നും മിണ്ടാതിരിക്കുമ്പോള്‍, പതുക്കെ
എന്റെ ദുഃഖങ്ങള്‍ ഇല്ലാതാവുന്നു.
ഞാന്‍ മാത്രമാവുന്നു.

ചിലപ്പോള്‍ തോന്നും, എല്ലാവരും എന്നെ
ഒറ്റക്കാക്കി പോയെങ്കില്‍ എന്ന്
കവിത എഴുതാന്‍ ഏകാന്തത വേണം.
ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുമ്പോ
ചുവരുകള്‍ക്ക് നീളം വക്കുന്നു..
നിറങ്ങള്‍ക്ക് ആഴവും
നീലതൂവാല കണ്ണീരില്‍ കുതിരുന്നു.

എല്ലാവരും പോയെങ്കില്‍
എന്ന് നിങ്ങള്‍ ആഗ്രഹിക്കും.
നിങ്ങള്‍ക്കെന്തു സംഭവിക്കുന്നു എന്ന്
മനസ്സിലാവില്ല.
മറ്റെന്തിനെപ്പറ്റിയെങ്കിലും നിങ്ങള്‍ ചിന്തിക്കും.
പിന്നെ എല്ലാം മറക്കും.
ഒരു തടാകം പോലെ സ്വച്ച്ചമാകും.

അതിനു ശേഷം പ്രണയം.
നാര്സിസ്സുസ് എത്രമേല്‍ സ്വയം സ്നേഹിച്ചിരുന്നു!
പക്ഷേ അത്രമാത്രം അവന്‍ ആ പുഴയെയും സ്നേഹിച്ചിരുന്നു
എന്നറിയാത്തവര്‍ വിഡ്ഢികള്‍ .

ഒറ്റക്കിരിക്കുമ്പോള്‍
മനസ്സ് വല്ലാതെ വേദനിക്കും.
പക്ഷെ , തകരില്ല.
മങ്ങിയ കാഴ്ചകളും, തകര്‍ന്ന സ്വപ്നങ്ങളും
ഒഴിഞ്ഞുപോകും.
അര്‍ദ്ധരാത്രിയിലെ സൂര്യന്‍ അസ്തമിക്കൂ.
ഇരുണ്ട പൂക്കളെയും നിങ്ങള്‍ ഓര്‍ക്കും.

നിങ്ങള്‍ മരിച്ചിരുന്നെങ്കില്‍,ജീവിച്ചിരുന്നെങ്കില്‍
ഒരുവേള
മറ്റൊരാലായിരുന്നെങ്കില്‍, എന്നെല്ലാമോര്‍ക്കും,
നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നൊരു സ്ഥലമില്ലേ?
ഒരു വാക്ക്?
തീര്‍ച്ചയായും നിങ്ങളതോര്‍ക്കും.

സൂര്യന്‍ എത്രപെട്ടെന്ന് അസ്തമിക്കുന്നു!
നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം സൂര്യന്‍ അസ്തമിക്കട്ടെ!
പിന്നെ
സൂര്യനും, ചന്ദ്രനും, ശിശിരവും വേനലും ഒക്കെ
അനന്തമായ നിധികളെപ്പോലെ നമ്മെ തേടിയെത്തും .
'ശ്രീഭൂവിലസ്ഥിര' (മുഹമ്മദ്‌ ഇഖ്‌ബാല്‍)

ഈശ്വരനോടോരിക്കല്‍ സൌന്ദര്യം ചോദിച്ചു
എന്തിനെന്നെ നശ്വരയാക്കി സൃഷ്ടിച്ചു നീ?
ഈശ്വരന്‍ പറഞ്ഞു, ലോകം ഒരു ചിത്രശാല
അനന്തമായ രാത്രിയെ പോക്കുവാന്‍ പറയുന്ന ഒരു കഥ.
മാറിമറിയുന്ന നിറങ്ങള്‍ കൊണ്ടത്രേ സൌന്ദര്യ സൃഷ്ടി
ശ്രീയുടെ ശ്രീ അതസ്ഥിരയെന്നതിലത്രേ !
അകലെയല്ലാതിരുന്ന ചന്ദ്രലേഖയത് കേട്ടു
ആകാശത്ത് പരന്ന ആ വാര്‍ത്ത പ്രഭാതതാരയറിഞ്ഞു.
താരമോ അത് പുലരിയോടും, പുലരിയത് മഞ്ഞുതുള്ളിയോടും പറഞ്ഞു.
സ്വര്‍ഗീയ രഹസ്യം ഭൂമിയിലുംഎത്തി.
മഞ്ഞുതുള്ളിപരന്ജോരാ വാര്ത്തകേട്ടു പൂവിന്റെ കണ്ണ് നിറഞ്ഞു.
പൂമൊട്ടിന്റെ കുഞ്ഞു ഹൃദയമോ ദുഖാര്ത്തമായി.
വസന്തം വിലപിച്ചുകൊണ്ടു പൂവാടിയില്‍നിന്നു പറന്നു പോയി
ഉല്ലസിക്കാന്‍ വന്ന യുവത്വവും, വിമൂകമായി അകന്നു പോയി.
ഭൂമിതന്‍ സമ്മതം
കാത്തു നില്‍പ്പുണ്ട്
പുല്‍ക്കൊടിത്തുംബിലൊരു
മഞ്ഞുതുള്ളി
Will you turn toward me?
I am lonely too,
this autumn evening. (BASHO)

ഈ ശരത്കാലസായന്തനത്തില്‍
നിന്നെപ്പോലെതന്നെ ഞാനും ഏകയാണ്
ഇവിടെ എന്റെ അടുത്ത് വന്നിരിക്കുമോ ?
നിന്ന്നെ , നിന്നെ
പ്പിന്നെ നിന്നെയും
കാണുന്നു ഞാന്‍.
എന്നിലെ എന്നെ ഞാ-
നെന്നു കാണും?
ഒരു ഉടമ്പടി (എസ്രാ പൌണ്ട്)

നിങ്ങളോട് ഞാന്‍ ഒരു ഉടമ്പടി ഉണ്ടാക്കുന്നു Walt Whitman
ഏറെ വെറുത്തിരുന്നു നിങ്ങളെ ഞാന്‍ മുന്‍പ് .
നിര്‍ബന്ധ ബുദ്ധികളൊഴിഞ്ഞു ഞാനി-
ന്നേറെ മുതിര്‍ന്നുകഴിഞ്ഞിരിക്കുന്നു.
നിങ്ങളോട് സൗഹൃദം കൂടാന്‍വിധം
വിശാലമായിരിക്കുന്നു എന്റെ മനസ്സ്.
പുതുവൃക്ഷ ശരീരങ്ങള്‍ നിങ്ങള്‍ ഒരുക്കി വച്ചിരിക്കുകയല്ലേ
ഇനി തുടങ്ങാം അവയില്‍ കൊത്തുപണി !
നമുക്കൊരേ പൈതൃകം , നാഡികളില്‍ ഒഴുകുവതൊരേ ജീവരസം
ഇനിയുണ്ടാകട്ടെ നമുക്കിടയില്‍ വിനിമയങ്ങള്‍
I SHALL LOVE NO MORE!

It happens
sometimes.
And it happens from
too much of loving.
The thing that is called
soul, which is universal
and said to be single
all pervading, omnipresent,
yes
the soul, or part of it
in us, reaches out to its
portion, no matter the distances
imbibes the sorrows and happiness
and the part in us makes us happy and sad!
Oh! I fear to love any more
Its the sorrows dear
that bothers...
the cosmopolitan.