Tuesday, October 4, 2011

മഹാഭാരതം പോലെ
അതിലുള്ളത് എല്ലായിടത്തും
ഇല്ലാത്തത് ഒരിടത്തുമില്ല എന്നതുപോലെ.
വായിക്കുകയാണ്
ഓരോ വരികളിലും അത്ഭുതം നിറഞ്ഞുതൂവുന്നു
വരികള്‍ക്കിടയിലെ കാര്യം പറയാനുമില്ല
വെയില്‍ ചായുന്നതിനു മുന്‍പേ വായിക്കണം എന്നുണ്ട്
കൊക്കുരുമ്മി പറന്നുപോകുന്ന വെയില്‍പ്പിറാവുകള്‍
കണ്ണിറുക്കി ചിരിക്കുന്നു
ഒരായുസ്സ് നീട്ടാന്‍ സൂര്യനെ മറക്കാന്‍
എന്റെ പ്രാര്‍ത്ഥനക്കാവുമോ ??

No comments: