Wednesday, October 26, 2011

സാരമാം സാരമത് ചൊല്കെന്നോട് നീ
സാദരം, മൊഴിഞ്ഞു ശിഷ്യന്‍ വിനീതം .
'ഉണ്ടോ' എന്ന് ചോദ്യം
'ഉണ്ടെന്നു' മറുപടി
വറ്റെതുമില്ലാതെ വൃത്തിയായി
പാത്രമത് മോറി കമിഴ്ത്തി വചീടുക.
സാരമത് തെളിഞ്ഞത്രേ ശിഷ്യനു,
ആയവന്‍ ഗുരുവായെന്നും കഥ.
തലയുണ്ട് ആയതില്‍ ഉള്ളതതിന്‍
കനം മാത്രമായതിനാല്‍ താന്‍
തെളിഞ്ഞില്ല സാരം, ചൊല്ലാനും
മടിയുമില്ലതെതുമേ.

No comments: