അലിവോടെന്റെ അരികിലിരുത്തി
ആയിരം കഥകള്‍ മൊഴിയുമ്പോള്‍
കാലമോരല്‍പ്പം പുറകോട്ടോഴുകി-
പ്പോയൊരു പുഴയില്‍ വീഴുന്നു
പുഴയുടെ കരയില്‍ വരിവരിയായി-
മുളകള്‍ മൂളി അലയ്ക്കുന്നു .
'ഒരു തരിപോലും മതിയില്ലാത്തോള്‍'
മതിയാവോളം കളി ചൊല്ലുമ്പോഴും
അരികതിരുന്നവള്‍ അത് കേട്ടിട്ടും
അറിയാമറയില്‍ ചിരിതൂകും !
ഒരിടത്തൊരു കൊമ്പന്‍ പെറ്റെന്ന-
തുകേട്ടാലും 'ഉവ്വോ'എന്നവള്‍ കൂറീടും
വിടരും കണ്‍കളില്‍ നിറയും സ്നേഹം
അതുതന്നല്ലോ മല്‍ സമ്മാനം.
Sunday, October 16, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment