ജിപ്സിപെണ്ണിന്റെ പാട്ട്
(അലക്സാണ്ടര്‍ പുഷ്കിന്‍. വിവ: ഗീത എസ് ആര്‍ )
തല നരച്ച മനുഷ്യാ, കാട്ടാളാ
നീയെന്നെ തുണ്ടം തുണ്ടമായി
നുറുക്കി കത്ത്തിചോളൂ
ഞാന്‍ അഭിമാനമുള്ളവളാണ്
നിന്റെ കത്തിയെയോ, തീയെയോ ഭയക്കുന്നില്ല.
നിന്നോടെനിക്ക് വെറുപ്പെയുള്ളൂ
ഏറ്റവും നിന്ദ !
ഞാന്‍ മറ്റൊരാളെ സ്നേഹിക്കുന്നു
ആ സ്നേഹത്തിനുവേണ്ടി ഞാന്‍ മരിക്കും.
എന്നെ നുറുക്കി കത്ത്തിചോളൂ
ഞാനൊന്നും വിട്ടു പറയില്ല.
വയസ്സനായ കാട്ടാളാ
അവനാരാണെന്നു ഞാന്‍ പറയില്ല.
വേനലുകളെക്കാള്‍ ചൂടും
വസന്തത്തെക്കാള്‍ പ്രസന്നവും!
അവന്‍ എത്ര ചെറുപ്പമാണ്
അവന്‍ എന്നെ എന്തുമാത്രം സ്നേഹിക്കുന്നുവെന്നോ!
രാത്രിയുടെ നിശബ്ദ യാമങ്ങളില്‍
ഞാന്‍ അവനെ സ്നേഹിക്കുന്നു.
നിന്റെ തലമുടി നരക്കുവോളം
ഞങള്‍ ചിരിച്ചിരുന്നു.
Wednesday, October 26, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment