Wednesday, October 26, 2011

എന്നും ഓര്‍മ്മിക്കും... (DAHLIA RAVIKOVITCH, ISRAEL)

എല്ലാവരും ഒഴിഞ്ഞു പോകുമ്പോള്‍
ഞാന്‍ കവിതകളോടൊപ്പം ഒറ്റക്കാവുന്നു.
ചില കവിതകള്‍ എന്റെ, ചിലത് മറ്റുള്ളവരുടെയും.
മറ്റുള്ളവരുടെ കവിതകള്‍ എനിക്കേറെ പ്രിയം.
ഒന്നും മിണ്ടാതിരിക്കുമ്പോള്‍, പതുക്കെ
എന്റെ ദുഃഖങ്ങള്‍ ഇല്ലാതാവുന്നു.
ഞാന്‍ മാത്രമാവുന്നു.

ചിലപ്പോള്‍ തോന്നും, എല്ലാവരും എന്നെ
ഒറ്റക്കാക്കി പോയെങ്കില്‍ എന്ന്
കവിത എഴുതാന്‍ ഏകാന്തത വേണം.
ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുമ്പോ
ചുവരുകള്‍ക്ക് നീളം വക്കുന്നു..
നിറങ്ങള്‍ക്ക് ആഴവും
നീലതൂവാല കണ്ണീരില്‍ കുതിരുന്നു.

എല്ലാവരും പോയെങ്കില്‍
എന്ന് നിങ്ങള്‍ ആഗ്രഹിക്കും.
നിങ്ങള്‍ക്കെന്തു സംഭവിക്കുന്നു എന്ന്
മനസ്സിലാവില്ല.
മറ്റെന്തിനെപ്പറ്റിയെങ്കിലും നിങ്ങള്‍ ചിന്തിക്കും.
പിന്നെ എല്ലാം മറക്കും.

No comments: