എന്നോട് പറഞ്ഞത്, പറയാത്തതും
ഇന്നലെ രാത്രി,
മഴ ഉറങ്ങാന്‍ അനുവദിക്കാതെ
പായാരം ചൊല്ലിക്കൊന്ടെയിരുന്നു
എത്രയുണ്ട് സ്നേഹമെന്ന്ശ്രിങ്ങാരപൂര്‍വ്വം
മെല്ലെ മെല്ലെ നുള്ളി ചോദിച്ചു
അടഞ്ഞു പോയ കണ്ണുകള്‍ മെല്ലെ തള്ളി തുറന്നു
ഉറങ്ങേണ്ട
എന്നോടൊപ്പം ഇരിക്കൂ എന്ന് പറഞ്ഞു.
വരൂ എന്നോടൊപ്പം ചിലങ്കകള്‍
അനിയിക്കട്ടേ എന്നും
നടനം അറിയില്ലെന്ന് പറഞ്ഞപ്പോള്‍
സാരമില്ല എന്ന്
പിന്നേ നോക്കിയിരുന്നു കണ്ണുകളില്‍
ദൂരെ മരുഭൂമികളെ പറ്റി പറഞ്ഞപ്പോള്‍
അതെനിക്കും അറിയില്ല എന്ന് മഴയും
സ്നേഹമറിയാത്ത മനസ്സുകലേ പറ്റിയും
അലിവുനരാത്ത കണ്ണുകളെ പറ്റിയും സംസാരിച്ചിരുന്നു
പിന്നെ കുസ്രുതിയായി
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച വഴിയിലൂടെ
പുഴ പോലോഴുകി നടന്നപ്പോള്‍
ഒന്ന് പുളഞ്ഞു, കുസൃതി തന്നെ
ഞാനില്ല എന്ന് മടിച്ചപ്പോഴേക്കും
നനഞ്ഞു കഴിഞ്ഞിരുന്നു
പിന്നേ ഒപ്പത്തിനൊപ്പം
അങ്ങനെ.. രാത്രി പോയി വെളുത്തപ്പോ
മഴ പെയ്തു തീര്‍ന്നിരുന്നു
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച പാത
മാഞ്ഞുപോയിരുന്നു
പൊന്മയെപ്പോലുള്ള എന്റെ വാക്കുകള്‍
മഴക്കുളങ്ങളില്‍ കണ്ണും നട്ടിരിപ്പായി ....
Sunday, October 30, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment