ഇന്ന് ഞാന്‍ ലഹരിയിലാണ് ( Meer Taaqi Meer-trans from hindi-Gita Sreejith
കൂട്ടുകാരെ,എന്നോട് ക്ഷമിക്കുക,ഞാനിന്നല്പം ലഹരിയിലാണ്
എന്റെ പാനപാത്രം ഇനി നിറയ്ക്കാതെ തരിക,ഞാനിന്നല്പം ലഹരിയിലാണ്
എന്റെ വാക്കുകളില്‍ വിദ്വേഷമല്ല, ലഹരി മാത്രമാണ്
എന്നെ എന്ത് വേണെമെങ്കിലും പറഞ്ഞോളൂ, ശപിചോളൂ .
ഞാന്‍ നിസ്സഹായനാണ് , എന്റെ കാലുകള്‍ ഉറക്കുന്നില്ല
എന്നോട് ദേഷ്യപ്പെടരുതേ , ഞാന്‍ ഇന്ന് ലഹരിയിലാണ്.
വെള്ളിയാഴ്ചയിലെ പ്രാര്‍ഥനകള്‍ എന്നുമുണ്ടാവും, പള്ളിയും അവിടെ തന്നെ ഉണ്ടാവും
ഇത്തിരി നേരം കാക്കുകയാനെങ്കില്‍ ഞാന്‍ വരാം.
മീര്‍ ഒരു തൊട്ടാവാടിയാണ്, ചില്ലുപാത്രം പോലെ ലോലം
അവനോടിന്നു ദയവോടെ സംസാരിക്കുക, അവനിത്തിരി ലഹരിയിലാണ് .
Wednesday, October 26, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment