Wednesday, October 26, 2011

ചോദ്യം (NAWAB MIRZA KHAN DAAGH DEHLVI)

സ്നേഹത്തിന്റെ രീതികള്‍ ആരാണെന്നെ പഠിപ്പിച്ചത്?
ആരാണെന്റെ ഹൃദയത്തിലേക്ക് കടന്നു വന്നത്?

അനന്തകാലത്തോളം കെടാത്തൊരു ദീപം
എന്റെ ഉള്ളില്‍ കൊളുത്തി വച്ചതാരാണ്?

പക്ഷെ ഇന്നെന്റെ ഹൃദയം എത്ര ശൂന്യം
ആരാണെന്നെ പിരിഞ്ഞുപോയത് ?

നെഞ്ചോട്‌ ചേര്‍ത്തൊന്നു പുണര്‍ന്നു ചിരിച്ചും കൊണ്ടെ-
ന്നെ കരയിച്ചു പോയതാരാണ്?

No comments: