Saturday, June 23, 2012

അല്ല നിന്നോടല്ല- മിഖയേല്‍ ലേര്‍മോന്ടോവ്‌

അല്ല നിന്നോടല്ല, ഞാനത്രയുമെളുപ്പത്തില്‍ പ്രണയത്തിലായത് .
നിന്റെ സൌന്ദര്യം വിടരുന്നത് എനിക്കുവേണ്ടിയുമല്ല.
നിന്നില്‍ ഞാന്‍ പ്രണയിക്കുന്നത്‌ എന്റെ കഴിഞ്ഞകാല യാതനകളെ.
... എന്നോ കൊഴിഞ്ഞു പോയോരെന്റെ യുവത്വത്തെ .

നിന്റെ മനോഹരനേത്രങ്ങളിലെക്കേറെനേരം രൂക്ഷമായി ഞാന്‍
നോക്കുമ്പോഴറിയുക, ഞാനൊരു രഹസ്യ ഭാഷണത്തിലെന്നു.
എന്നാലത് നിന്നോടല്ലെന്നും.

എന്റെ ആത്മഭാഷണം എന്റെ യൌവനകാല സഖിയോടു.
നിന്റെ രൂപഭാങ്ങിയില്‍ ഞാന്‍ തെടുന്നതെ-
ന്നോ പ്രിയമായിരുന്നവരെ.
നിന്റെ ജീവന്‍ തുടിക്കുമീ ചുണ്ടില്‍ ഞാന്‍ തെടുന്നതെന്നോ
നിശബ്ദമായൊരു ചുണ്ടുകളെ.
നിന്റെ കണ്കളിലോ, എന്നോ അടഞ്ഞുപോയോരു
കണ്കള്‍ തന്‍ ദീപ്തിയും.
പാറമേല്‍ വരഞ്ഞൊരു  കാട്ടുപോത്തിന്റെ ചിത്രം -ARAVIND  KRISHNA MEHROTRA
മണ്ണ് ചെറുത്തു നില്‍ക്കും.
അതിനെ പ്രലോഭനങ്ങളാല്‍  പാട്ടിലാക്കാണോ
ഏകാന്തവാസത്താല്‍ ആത്മഹാനി വരുത്തുവാനോ കഴിയില്ല.
സൂക്ക്ഷ്മമായോരോ താളിലും എഴുതിവക്കുന്നുണ്ട് കണക്കുകള്‍
വീശിയകന്ന കൊടുംകാറ്റിന്റെ
പെയ്തൊഴിഞ്ഞ മഴയുടെ
വരുത്തി വിതച്ച വരള്‍ച്ചയുടെ.
പോറ്റി വളര്ത്തിയൊരുസൈന്യങ്ങള്‍
നല്‍കിയയുദ്ധപാഠമുള്‍ക്കൊണ്ട് 
കീഴടങ്ങുന്നു   സ്വമേധയാ ചിലയിടങ്ങളില്‍.
മണ്ണിന്നുമോന്നുതന്നെ.
മറക്കുന്നില്ലതു  മഹാവിസ്മയങ്ങള്‍.
ഓര്‍ത്ത്തിരിപ്പുണ്ട്  പണ്ടാരോ പാറമേല്‍
വരഞ്ഞോരാ    കാട്ടുപോത്തിന്റെ ചിത്രം.
അപ്രതീക്ഷിതമായൊരു വിരുന്നുകാരനെ പ്പോല്‍
അഭയമേകും ചിലപ്പോള്‍.
പൂട്ടിയിടാനാവില്ലോട്ടു തടവിലാക്കാനും.
മണ്ണെന്നു പേരെഴുതി ഒപ്പിടാനാവില്ല മണ്ണിന്നു.
കുഴിവേട്ടിമൂടുവാനാവില്ലാത്തതുകൊണ്ട്
മരിക്കാനുമാവില്ല.
മണ്ണറിയുമൊരു  ഭാഷ .
ചൊല്ലുമതുതന്റെ പ്രാകൃതഭാഷ!

Friday, June 22, 2012

ജൂലായിലെ പോപ്പികള്‍ -സില്‍വിയ പ്ലാത്ത്

നരകത്തിലെ തീജ്വാലകള്‍ പോലെ, കുഞ്ഞു പോപ്പി പൂക്കള്‍,
നിങ്ങള്‍ വിനാശകരമായി ഒന്നും ചെയ്യാറില്ലേ?

... കാറ്റിലാടിയുലയുന്നു,നിങ്ങളെ എനിക്ക് തൊടാന്‍ കഴിയുന്നില്ല.
കൈകള്‍കൊണ്ടാ നാളങ്ങള്‍ മൂടിയിട്ടും പൊള്ളുന്നില്ല.

നിങ്ങളെ നോക്കിയിരുന്നു ഞാന്‍ തളര്‍ന്നു
ആടിയുലഞ്ഞങ്ങനെ, ന്ജോറികളായി , തെളിഞ്ഞ ചുവപ്പില്‍
വായക്കുള്ളിലെ ചുവന്ന തൊലി പോലെ .

ചോരയാലിപ്പോള്‍ ചുവന്നൊരു വായ .
ചോരയാല്‍ ചുവന്ന കുഞ്ഞു പാവാടകള്‍ .

എനിക്ക് തൊടാന്‍ പറ്റാത്ത പുക നാളങ്ങള്‍ ഉണ്ട്.
എവിടെ നിന്റെ ഉന്മാദം വിതക്കുന്നയാ വിതതുമണികള്‍?

എനിക്കുമിങ്ങനെ രക്തം വാര്‍ന്നു കിടക്കണം, അല്ലെങ്കില്‍ ഉറങ്ങണം.
എന്റെ ചുണ്ടുകള്‍ക്ക് പരിണയിക്കണം ഇങ്ങനെ ഒരു മുറിവിനെ.

പകരട്ടെ എന്നിലേക്ക്‌ നീ കാത്തു വച്ചയാ രസബിന്ദുക്കള്‍.
മങ്ങിമറയട്ടെ നിശ്ചലമാകട്ടെ ചേതന .

എന്നാല്‍ ,
നിറങ്ങളില്ലാതെ
നിറങ്ങളില്ലാതെ..
ചരട് -Zbigniew Herbert

പക്ഷികള്‍ കൂടുകളില്‍ തങ്ങളുടെ
നിഴലുകള്‍ അവശേഷിപ്പിക്കുന്നു.
അതിനാല്‍, നിന്റെ വിളക്കും
ഉപകരണങ്ങളും പുസ്തകവും ഇവിടെ വിട്ടേക്കുക.

കാറ്റ് വളരുന്നൊരു കുന്നിന്‍പുറത്തേക്കു 
നമുക്ക് പോകാം.
ഇനിയും വരാത്തയാ നക്ഷത്രത്തെ
ഞാന്‍ നിനക്ക് കാണിച്ചു തരാം.

പുല്‍ത്തകിടിയില്‍  മറഞ്ഞ
ഇളം വേരുകള്‍.
അകളങ്കം  ഉയരുന്നു
മേഘങ്ങളുടെ കുഞ്ഞരുവികള്‍.

നമ്മള്‍ പാടുമെന്നോര്‍ത്തു
കാറ്റ് തന്റെ ചുണ്ടുകള്‍ നല്‍കുന്നു.
ദേഷ്യപ്പെട്ടിരിക്കാം നമുക്ക്
ഒരക്ഷരം മിണ്ടാതെ.

മേഘങ്ങള്‍ക്ക് പ്രഭാവലയങ്ങളുണ്ട്
വിശുധന്മാരെപ്പോലെ.
കണ്ണുകളുടെ സ്ഥാനത്
നമുക്ക് കറുത്ത വെള്ളാരം കല്ലുകള്‍.

നഷ്ടമവശേഷിപ്പിച്ചൊരു മുറിവോ
നല്ലോരോര്‍മ്മ മായിചിടുന്നൂ .
വളയുന്ന നമ്മുടെ മുതുകിനൊപ്പം
താഴുന്നു ദീപ്തിയും.

സത്യമായും,
ഞാന്‍ നിന്നോട് പറയുന്നു,
നമുക്കും പ്രകാശത്തിനും  ഇടയിലുള്ള
ഗര്‍ത്തം അഗാധമാണ്.




Monday, June 4, 2012

പട്ടുപോലൊരു ആത്മാവ് -Zbigniew Herbert (1924-98)

സ്നേഹത്തെപ്പറ്റിയോ
മരണത്തെപ്പറ്റിയോ
ഒരിക്കലും ഞാനവളോട് സംസാരിച്ചിരുന്നില്ല .
...
തങ്ങളില്ത്തന്നെ മുഴുകി
തൊട്ടു തൊട്ടു കിടക്കുമ്പോള്‍
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്
അന്ധ താല്‍പ്പര്യങ്ങളും
നിശബ്ദ സ്പര്‍ശങ്ങളും മാത്രം.

അവളുടെ ആത്മാവിലെക്കൊന്നു നോക്കണം എനിക്ക്,
ഉള്ളിന്റെ ഉള്ളില്‍ എന്താണെന്നറിയണം.

ചുണ്ടുകള്‍ പാതി തുറന്നു
അവള്‍ ഉറങ്ങുമ്പോള്‍
അവളുടെ ഉള്ളിലേക്ക്
ഞാനൊന്നു എത്തി നോക്കി.

എന്താണ് ഞാന്‍ അവിടെ
കണ്ടതെന്ന് നിങ്ങള്‍ക്കൂഹിക്കാമോ?

ഞാന്‍ പ്രതീക്ഷിച്ചത്
ചില്ലകളാണ് ,
ഒരു പക്ഷി,
വിശാലനിശബ്ദമായൊരു കായല്‍ക്കരയിലെ
ഒരു വീട്.

പക്ഷേ
ഞാനവിടെ കണ്ടതോ
ചില്ലുപെടകത്തിന്റെ ഉള്ളില്‍
ഒരു ജോഡി പട്ടു കാലുറകള്‍.

എന്റെ ദൈവമേ!
ഞാനത് അവള്‍ക്കു വാങ്ങിക്കൊടുക്കും
തീര്‍ച്ചയായും വാങ്ങിക്കൊടുക്കും.

അത് കഴിഞ്ഞാല്‍പ്പിന്നെ
അവളുടെ ആത്മാവിന്റെ ചില്ലുപെടകത്തില്‍
എന്താവും പ്രത്യക്ഷപ്പെടുക?

സ്വപ്നത്തിന്റെ ഒരു വിരലിനു പോലും
സ്പര്ശിക്കാനാവാത്ത
എന്തെന്കിലുമായിരിക്കുമൊ അത് ?

( Zbigniew Herbert (1924-98), the spiritual leader of the anti communist movement in Poland)
പറയേണ്ടത് പറഞ്ഞു കഴിയുമ്പോള്‍
പാതി വാതില്‍ ചാരി പോകുന്നത് നിന്റെ പതിവ്.
രാത്രിയിലെക്കിറങ്ങുമ്പോള്‍ പൂനിലാവലങ്കരിച്ച
മഞ്ഞുതുള്ളിപ്പൊട്ടണിഞ്ഞ മുല്ലമൊട്ടുകള്‍ കാണുമ്പോള്‍
എനിക്കറിയാം നിനക്കെന്നെ ഓര്‍മ്മവരും.
... പാതി ചാരിയ വാതില്‍ തുറന്നു പാതി വിടര്‍ന്ന
ചിരിയുമായി എന്റെ നെറ്റിയിലെ മഞ്ഞുപൊട്ടുകള്‍
ചുണ്ടുകളിലേക്ക്‌ ഓരോന്നായി ഒട്ടിക്കുമ്പോള്‍
പുറത്തു മുല്ലകള്‍ പൂത്ത്‌ നാണിക്കുമല്ലോ
കാറ്റിലുമുണ്ടാവും ഒരു പ്രണയഗാനം.
ഉടലാകെ മഞ്ഞുപൊട്ടുകള്‍ നിറയുംബോഴേക്കും
മണ്ണിലാകെ മഴപ്പൊട്ടുകള്‍ താളം തുള്ളും.
പറയൂ നിലാവ് പറഞ്ഞില്ലേ ഇതൊക്കെ
എല്ലാ സുന്ദരികളും നീണാള്‍ വാഴട്ടെ!
ഒരു സുന്ദരന്‍ മാത്രം നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞപ്പോള്‍
സുന്ദരനല്ല
ഞാന്‍ കഥയിലേക്ക്‌ ഒളിച്ചുപോയ ജയദേവനെന്ന്‍ കവി.
കവിതയിലൂടെ തിരിച്ചുപിടിച്ചുകൊണ്ടുവന്നു സുന്ദരനാക്കുമെന്നു മീര.
... ഇത് ഞാനോ എന്ന് കവി
തൊട്ടു വച്ച് കൊടുത്തു
ഇത് നിന്റെ മൂക്ക് , ഇത് നിന്റെ ചുണ്ട്, ഇത് നിന്റെ കണ്ണ്
സുന്ദരന്‍.
മണ്ണുലയെ മാനമുലയെ ചിരിച്ചുലഞ്ഞു
ഒരു കാര്‍മേഘം പെയ്തൊഴിഞ്ഞു.
ഇനി പറയൂ
കൊന്ന പൂക്കാന്‍ ഇതല്ലേ നേരം?
ഒരു ചുവന്ന റോസാപ്പൂവ് - ( A red red rose-Robert Burns)

എന്റെ സ്നേഹം
ഒരു ചുവന്ന റോസാപ്പൂവ്പോലെയാണ്
വല്ലാതെ ചുവന്ന ഒരു റോസാപ്പൂവ്.
... മധുരമായോരീണത്തില്‍ പാടുന്നൊരു
മനോഹരഗാനമാണെന്റെ സ്നേഹം.

നിന്നെപ്പോലെ , എന്റെ സുന്ദരി
ഞാനും അഗാധ പ്രണയത്തിലാണ്.
സാഗരങ്ങളെഴും വറ്റിയാലും
അനശ്വരം എന്റെ പ്രണയം.

സാഗരങ്ങളെഴും വറ്റിയാലും
ശിലകളത്രയും സൂര്യന്‍ ഉരുക്കിയാലും
ശ്വാസമോരല്‍പ്പമെന്നില്‍ ശേഷിക്കില്‍
സ്നേഹിചീടും നിന്നെ ഞാന്‍ എന്നും.

ഒരല്പ്പനേരത്തേക്ക് വിട തരൂ
ഒരല്പ്പനേരത്തേക്ക് മാത്രം.
ആയിരം കാതമകലെ പോയീടിലും
എത്തും നിന്റെ അരികില്‍ ഞാന്‍ വീണ്ടും.
ഒരു ചുവന്ന റോസാപ്പൂവ് - ( A red red rose-Robert Burns)

എന്റെ സ്നേഹം
ഒരു ചുവന്ന റോസാപ്പൂവ്പോലെയാണ്
വല്ലാതെ ചുവന്ന ഒരു റോസാപ്പൂവ്.
... മധുരമായോരീണത്തില്‍ പാടുന്നൊരു
മനോഹരഗാനമാണെന്റെ സ്നേഹം.

നിന്നെപ്പോലെ , എന്റെ സുന്ദരി
ഞാനും അഗാധ പ്രണയത്തിലാണ്.
സാഗരങ്ങളെഴും വറ്റിയാലും
അനശ്വരം എന്റെ പ്രണയം.

സാഗരങ്ങളെഴും വറ്റിയാലും
ശിലകളത്രയും സൂര്യന്‍ ഉരുക്കിയാലും
ശ്വാസമോരല്‍പ്പമെന്നില്‍ ശേഷിക്കില്‍
സ്നേഹിചീടും നിന്നെ ഞാന്‍ എന്നും.

ഒരല്പ്പനേരത്തേക്ക് വിട തരൂ
ഒരല്പ്പനേരത്തേക്ക് മാത്രം.
ആയിരം കാതമകലെ പോയീടിലും
എത്തും നിന്റെ അരികില്‍ ഞാന്‍ വീണ്ടും.
സ്വപ്നം- 'The Dream' by Alexander Sergeyevich Pushkin
ഏറെ നാളായിട്ടില്ല
ഒരു മനോഹരസ്വപ്നതില്‍ ഞാന്‍ ഒരു രാജാവായിരുന്നു
കിരീടവും ചെങ്കോലും ഒക്കെയുള്ളൊരു രാജാവ്.
ഞാന്‍ നിന്നോട് പ്രനയതിലായിരുന്നെന്നു തോന്നുന്നു
... വല്ലാത്തൊരു സന്തോഷത്താല്‍ എന്റെ ഹൃദയം മിടിച്ചിരുന്നു.
നിന്റെ കാല്ച്ചുവട്ടിലിരുന്നു ഞാനെന്റെ ഹൃദയഗീതങ്ങള്‍ പാടിയിരുന്നു.
എന്തെ സ്വപ്നങ്ങളെ എന്റെ സന്തോഷത്തിന്റെ ആയുസ്സ് അനന്തമാക്കിയില്ല?
എന്നാല്‍ എന്റെ എല്ലാ ഭാഗ്യങ്ങളും നഷ്ടമായില്ല.
നഷ്ടമായത്
എന്റെ സ്വപ്നങ്ങളുടെ സാമ്രാജ്യം മാത്രം.
സ്നേഹം-മീരാബായ്

ഞാനോ സ്നേഹത്താല്‍ ഉണ്മാദിനിയായിരിക്കുന്നു.

എന്റെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല.
...
ആത്മാവില്‍ കത്തുന്ന അഗ്നി.

മുറിവേറ്റിട്ടുള്ളവനെ മുറിവേറ്റവന്റെ വേദന മനസ്സിലാക്കാന്‍ കഴിയൂ.

ആഭരണത്തിന്റെ വില അതുണ്ടാക്കുന്നവനെ അറിയൂ.

അത് നഷ്ടപ്പെടുത്തുന്നവന്‍ അറിയുന്നില്ല.

വേദനയാല്‍ വലഞ്ഞു ഞാന്‍ വാതിലുകള്‍ തോറും മുട്ടുന്നു.

എന്റെ വേദന ശമിപ്പിക്കാന്‍ ആരുമില്ല.

പറയുന്നു മീര,

എന്റെ വേദന ശമിപ്പിക്കാന്‍

ശ്യാമവര്‍ണ്ണനെ കഴിയൂ.
സ്നേഹം-മീരാബായ്

ഞാനോ സ്നേഹത്താല്‍ ഉണ്മാദിനിയായിരിക്കുന്നു.

എന്റെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല.
...
ആത്മാവില്‍ കത്തുന്ന അഗ്നി.

മുറിവേറ്റിട്ടുള്ളവനെ മുറിവേറ്റവന്റെ വേദന മനസ്സിലാക്കാന്‍ കഴിയൂ.

ആഭരണത്തിന്റെ വില അതുണ്ടാക്കുന്നവനെ അറിയൂ.

അത് നഷ്ടപ്പെടുത്തുന്നവന്‍ അറിയുന്നില്ല.

വേദനയാല്‍ വലഞ്ഞു ഞാന്‍ വാതിലുകള്‍ തോറും മുട്ടുന്നു.

എന്റെ വേദന ശമിപ്പിക്കാന്‍ ആരുമില്ല.

പറയുന്നു മീര,

എന്റെ വേദന ശമിപ്പിക്കാന്‍

ശ്യാമവര്‍ണ്ണനെ കഴിയൂ.
Sri Chinmoy

നഷ്ടപ്രണയത്തെപ്പറ്റി നിങ്ങള്‍ പറയുമ്പോള്‍

നിങ്ങളുടെ അജ്ഞത കൂടുതല്‍ വെളിവാകുകയാണ് ചെയ്യുന്നത്.
...
സ്നേഹം ഒരിക്കലും നഷ്ടമാകുന്നില്ല.

സ്നേഹം

അനന്തതയുടെ ജീവിതമാണ്.

അനന്തമാണത്.

അനശ്വരം
എന്നോട് പറഞ്ഞത്, പറയാത്തതും

വെളിച്ചങ്ങള്‍ക്കപ്പുറത്തു നിഴലുകളുണ്ട്
അതിനുമപ്പുറം വീണ്ടും വെളിച്ചമുണ്ട്
അത് കാണാന്‍ പറ്റിയില്ലെങ്കില്‍
... കണ്ണുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല.
കാണാത്ത ലോകത്തെ കാഴ്ചകള്‍ കേട്ടിട്ട്
കഥയറിയാതെഴുതീട്ടു കാര്യമില്ല.
തൊട്ടതൊക്കെയും മനസ്സാണെന്ന്
നിനച്ചു സ്നേഹിക്കാന്‍ പോയിട്ടും കാര്യമില്ല.
മഞ്ഞയും ചോപ്പുമായി ഭംഗിയില്‍ കത്തുന്ന
നാളത്തോടടുത്താല്‍ ചുണ്ടില്‍ സ്നേഹം കത്തും.
ആളിപ്പടര്ന്നതുള്ളിലെക്കിറങ്ങിയാല്‍
അറിയാതെ മനസ്സും കത്തിപ്പോവും.
പറഞ്ഞതും പറയാത്തതും കേട്ടങ്ങിരിക്കുമ്പോള്‍
മഴയായി വന്നാ തീയണക്കും.
Measurement (അളവ്-ശശി അയ്യപ്പന്‍)

How long shall they remain
lost in each other's eyes?
The sky and the sea.
...
One day the sky shall surely
lift up fondly, the sea .

And love ,
as usual becomes stale with time.

As a punishment
the sky drops the sea
in deserts to suffer solitary confinement.

And
thats precisely
how seas form, at least rarely , in deserts!

You can never measure
the circumference of a silence,
likewise you can never measure
the magnitude of the solitude of the sea!!
En route,
silences hurt
it matters,
cuts like blade,
drips crimson.
... But,
once you are atop
silence never matters,
it never hurts
it blooms beautiful..
Of all thats beautiful in you
my sweet love,
i shall want to eternalize
the lascivious petals of lips
and a strand of your raven black hair.
...
Dear one
i pluck them off
and paste them
to my memory
to my entity
to my being.

Merciful waves
carry the rest of her
to where her soul shall wish,
I shall see her no more.

And when time comes
when i shall have lived
long enough with your memories.
Kissing your sweet lips
i shall shall hang myself
in the strand of your hair.
Understanding-Constantine P. Cavafy

എന്റെ യൌവന കാലം,
വിഷയാസക്തികള്‍ നിറഞ്ഞ ആ ലൌകിക ജീവിതം
എത്ര നിരര്ഥകമായിരൂന്നുവെന്നു അറിയുന്നു ഞാനിന്നു.
...
വ്യര്‍ഥമായ പശ്ചാത്താപങ്ങള്‍,,
പക്ഷെ ,
ഇതിന്റെയൊക്കെ അര്‍ഥം എനിക്കന്നു മനസ്സിലായില്ലായിരുന്നു.

സുഖലോലുപത നിറഞ്ഞ എന്റെ യൌവന കാലത്താണ്
എന്നില്‍ കവിത മുള പൊട്ടിയത്
എന്നിലെന്റെ കലയുടെ കളിയരങ്ങോരുങ്ങിയത്.

അതുകൊണ്ടാവാം എന്റെ പ്രായച്ചിത്തങ്ങള്‍ ദുര്‍ബലങ്ങള്‍ ആയതു.
സ്വയം നിയന്ത്രിക്കുവാനുള്ള എന്റെ തീരുമാനങ്ങള്‍
അല്പ്പായുസ്സുകള്‍ ആയതും അതുകൊണ്ട് തന്നെ.
ജീവിതം-- Walt Whitman

ഞാന്‍ എന്നെത്തന്നെ ആഘോഷിക്കുന്നു,
ഒരു ഗാനമാക്കുന്നു.
ഞാന്‍ സങ്കല്‍പ്പിക്കുന്നത്
... നിങ്ങള്‍ക്കും സങ്കല്‍പ്പിക്കാം
ഓരോ കണവും എന്റെതെന്നപോലെ
നിങ്ങളുടെതുമാണ് !
പമ്മിപ്പമ്മി അങ്ങനെയൊരു പൂച്ച
രാക്കുളിച്ചു
മുടി വിടര്ത്തിയിട്ടു..
സുന്ദരിപ്പൂച്ച..
എലിയെപ്പിടിക്കാന്‍
... അങ്ങനെ തക്കം നോക്കിതക്കം നോക്കി.
ഉറക്കത്തില്‍
സ്വപ്നക്കൂടിലോക്കെ മണ്ടി നടന്നു നോക്കി.
പാലുണ്ട്, എലിയില്ല..
ഒരു സ്വപ്നത്തില്‍ നിന്ന് അടുത്തതിലേക്ക്
ഒറ്റച്ചാട്ടം
വീണ്ടും നാല് കാലില്‍
സ്വപ്നത്തിലും.
സ്വപ്നം ഒക്കെ മായ്ച്ച്
ഉറക്കറവാതില്‍ തുറന്നൊരു നായ
ഉറ്റുനോക്കിയങ്ങനെ.
പൂച്ചനഖങ്ങളുടെ സുഖമോര്തങ്ങനെ
പൂച്ചയുറക്കങ്ങളിലും
പണ്ട് മറന്ന പ്രണയത്ത്തെയോര്‍ത്തു .
വെറും കഥ

കഥ കേള്‍ക്കാതിരുന്നാല്‍ എങ്ങനെ
എന്നോര്ത്തതെയില്ല.
ആയിരത്തൊന്നു രാവുകളും കടന്നങ്ങു പോവുമെന്ന് കരുതി.
... ഒരിക്കലും തോന്നലുകള്‍ നേരായി വന്നില്ലെന്നതും നേര്.
ഇടയ്ക്കൊരു ചോദ്യം വന്നതാണ് പ്രശ്നമായത്‌,,
ഉത്തരം തെറ്റിയപ്പോ ചുമലേറ്റി വന്നതൊക്കെ വൃഥാവിലായി.
കണ്ടില്ല അറിഞ്ഞില്ല എന്നൊക്കെ പറഞ്ഞു
കിഴുക്കാം തൂക്കായി.
ഇനി എന്ത് പറഞ്ഞിട്ടാണ് കഥ ചെപ്പു തുറപ്പിക്കുക ?
ചുണ്ടും പൂട്ടിയിരിപ്പാണ്‌.
അങ്ങനെയാണ് ഞാന്‍ കഥ പറഞ്ഞു തുടങ്ങിയത്.
കേട്ടതൊക്കെ എന്നോട് തന്നെ പറഞ്ഞു..
എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് മനസ്സ് പായാരം പറഞ്ഞു.
കല്ലുകളങ്ങനേ ഉരുട്ടിക്കെറ്റിയും
ഉരുട്ടിവിട്ടും,,,
കാതുകള്‍ കാത്തിരിപ്പാണ്..
കണ്ണും പൂട്ടി...
തുറന്നാല്‍ തുളുംബിയാലോ?
മനസ്സും..
രാവുറങ്ങുന്നതറിയാറില്ല.
പുലരിയുണരുന്നതും...
വെറും കഥ

കഥ കേള്‍ക്കാതിരുന്നാല്‍ എങ്ങനെ
എന്നോര്ത്തതെയില്ല.
ആയിരത്തൊന്നു രാവുകളും കടന്നങ്ങു പോവുമെന്ന് കരുതി.
... ഒരിക്കലും തോന്നലുകള്‍ നേരായി വന്നില്ലെന്നതും നേര്.
ഇടയ്ക്കൊരു ചോദ്യം വന്നതാണ് പ്രശ്നമായത്‌,,
ഉത്തരം തെറ്റിയപ്പോ ചുമലേറ്റി വന്നതൊക്കെ വൃഥാവിലായി.
കണ്ടില്ല അറിഞ്ഞില്ല എന്നൊക്കെ പറഞ്ഞു
കിഴുക്കാം തൂക്കായി.
ഇനി എന്ത് പറഞ്ഞിട്ടാണ് കഥ ചെപ്പു തുറപ്പിക്കുക ?
ചുണ്ടും പൂട്ടിയിരിപ്പാണ്‌.
അങ്ങനെയാണ് ഞാന്‍ കഥ പറഞ്ഞു തുടങ്ങിയത്.
കേട്ടതൊക്കെ എന്നോട് തന്നെ പറഞ്ഞു..
എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് മനസ്സ് പായാരം പറഞ്ഞു.
കല്ലുകളങ്ങനേ ഉരുട്ടിക്കെറ്റിയും
ഉരുട്ടിവിട്ടും,,,
കാതുകള്‍ കാത്തിരിപ്പാണ്..
കണ്ണും പൂട്ടി...
തുറന്നാല്‍ തുളുംബിയാലോ?
മനസ്സും..
രാവുറങ്ങുന്നതറിയാറില്ല.
പുലരിയുണരുന്നതും...
ഒരു ചെറു കാറ്റായോടിക്കയറി-
ക്കുന്നിന്മോളില്‍ കരിമേഘത്തെ
ത്തോട്ടുപിടിച്ചങ്ങിക്കിളിയാക്ക
ട്ടൊരുമഴ ചെറുമഴ പെയ്യിച്ച്ചതിനെ
ഒരു ചെറുപുഴയക്കീട്ടാക്കാരയീക്കര
... തൊട്ടുതൊടാതെയോഴുകീട്ടങ്ങനെ
ഒരുചെറുമീനിനെപെറ്റുവളര്ത്തീട്ടതിനെ
യൊരു ചെറു ചാകരയാക്കീട്ടോടി
ച്ചെന്നു കടലില്‍ വീണിട്ടാമലയീമല
സ്വപ്നം കണ്ടു മയങ്ങാന്‍ കൊതിച്ചത്
കാറ്റോ കുന്നോ കളിയായി തോട്ടൊരു
മുകിലോ അന്തോം കുന്തോമില്ലാ-
തോഴുകിയ പുഴയോ, പുഴയിലോളിച്ച്
കളിച്ചൊരു ചെറുമീനോ ?
Yes
it was my hand allright
till a few moments ago
helping me in many ways
but
... now sheared from its home
nothing else looks so grotesque..
was it that lay on my side so long?
was it my companion as my legs and remaining hand
Oh I fear to look at it...
I fear to call it my hand...
Invisible birds- Sasi Ayyappan

Silence,
is the only sound,
That can be extended to the dead.
...
The birds,
that concoct voice from silence
and sing unto the dead.

To see the dead in proximity
one must watch the birds
who sings with
പറയാത്തവ, കേള്‍ക്കാത്തവ - മനുഷ്യപുത്തിരന്‍

നീ ചോദിക്കുമെന്ന് കരുതി

ഞാന്‍ പറയാത്ത വാക്കുകള്‍.
...
നീ പറയുമെന്ന് കരുതി

ഞാന്‍ കേള്‍ക്കാത്ത വാക്കുകള്‍.

മറ്റൊരു രഹസ്യവും

ഒന്നിനുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല.
ഭാരതിയാര്‍
നിന്റെ കണ്ണില്‍ നിന്നൊരുതുള്ളി നീര്‍ പൊഴിഞ്ഞാല്‍
എന്റെ നെഞ്ചില്‍നിന്നൊരു തുള്ളി ചോര ഉതിരും.
നീയെന്റെ കണ്‍മണിയല്ലേ കണ്ണമ്മ?
എന്റെ ജീവിതം തന്നെ നിന്റെയല്ലേ?
മനുഷ്യന്‍ മാത്രം - നിമോഷിനി

പക്ഷികള്‍ പക്ഷികളായും
മരങ്ങള്‍ മരങ്ങളായും
മൃഗങ്ങള്‍ മൃഗങ്ങളായും
... പുഴുക്കള്‍ പുഴുക്കളായും ജീവിക്കുന്നു.
മനുഷ്യന്‍ മാത്രം
ഇതിലേതെങ്കിലുമൊന്നായി ജീവിക്കാന്‍ ശ്രമിക്കുന്നു.
ഒന്നോ
അമ്പത്തൊന്നോ?
പിടഞ്ഞുകാണും
അമ്മേയെന്നു വിളിച്ചുകാണും
കാത്തകണ്കളെ ഓര്‍ത്തു കാണും
... പ്രത്യയശാസ്ത്രങ്ങള്‍ മറന്നിരിക്കും.
അനിവാര്യതയില്‍ ചിരിച്ചിരിക്കും.
എനിക്ക് പേടിയാണ്
കൊടികളുടെ നിറം ഞാന്‍ നോക്കാറില്ല
ഞാന്‍ കൊടി പിടിക്കാറില്ല, പിടിക്കുകയുമില്ല.
എനിക്ക് പേടിയാണ്
ഞാന്‍ വായ തുറക്കില്ല.
ശബ്ദം മണത്താല്‍ വെട്ടുന്ന കത്തികളാണ് ചുറ്റിലും.
മുകളിലേക്കെറിഞ്ഞ മഞ്ചാടി തിരിച്ചു വന്നില്ല.
പറന്നു ചെന്ന്‌ നോക്കിയപ്പോ
ഒരു മേഘം ചിരിച്ചു ചുവന്നങ്ങനെ നില്‍ക്കുന്നു ..