Friday, June 22, 2012

ജൂലായിലെ പോപ്പികള്‍ -സില്‍വിയ പ്ലാത്ത്

നരകത്തിലെ തീജ്വാലകള്‍ പോലെ, കുഞ്ഞു പോപ്പി പൂക്കള്‍,
നിങ്ങള്‍ വിനാശകരമായി ഒന്നും ചെയ്യാറില്ലേ?

... കാറ്റിലാടിയുലയുന്നു,നിങ്ങളെ എനിക്ക് തൊടാന്‍ കഴിയുന്നില്ല.
കൈകള്‍കൊണ്ടാ നാളങ്ങള്‍ മൂടിയിട്ടും പൊള്ളുന്നില്ല.

നിങ്ങളെ നോക്കിയിരുന്നു ഞാന്‍ തളര്‍ന്നു
ആടിയുലഞ്ഞങ്ങനെ, ന്ജോറികളായി , തെളിഞ്ഞ ചുവപ്പില്‍
വായക്കുള്ളിലെ ചുവന്ന തൊലി പോലെ .

ചോരയാലിപ്പോള്‍ ചുവന്നൊരു വായ .
ചോരയാല്‍ ചുവന്ന കുഞ്ഞു പാവാടകള്‍ .

എനിക്ക് തൊടാന്‍ പറ്റാത്ത പുക നാളങ്ങള്‍ ഉണ്ട്.
എവിടെ നിന്റെ ഉന്മാദം വിതക്കുന്നയാ വിതതുമണികള്‍?

എനിക്കുമിങ്ങനെ രക്തം വാര്‍ന്നു കിടക്കണം, അല്ലെങ്കില്‍ ഉറങ്ങണം.
എന്റെ ചുണ്ടുകള്‍ക്ക് പരിണയിക്കണം ഇങ്ങനെ ഒരു മുറിവിനെ.

പകരട്ടെ എന്നിലേക്ക്‌ നീ കാത്തു വച്ചയാ രസബിന്ദുക്കള്‍.
മങ്ങിമറയട്ടെ നിശ്ചലമാകട്ടെ ചേതന .

എന്നാല്‍ ,
നിറങ്ങളില്ലാതെ
നിറങ്ങളില്ലാതെ..

No comments: