പറയേണ്ടത് പറഞ്ഞു
കഴിയുമ്പോള്‍
പാതി വാതില്‍ ചാരി പോകുന്നത് നിന്റെ പതിവ്.
രാത്രിയിലെക്കിറങ്ങുമ്പോള്‍ പൂനിലാവലങ്കരിച്ച
മഞ്ഞുതുള്ളിപ്പൊട്ടണിഞ്ഞ
മുല്ലമൊട്ടുകള്‍ കാണുമ്പോള്‍
എനിക്കറിയാം നിനക്കെന്നെ ഓര്‍മ്മവരും.
...
പാതി ചാരിയ വാതില്‍ തുറന്നു പാതി വിടര്‍ന്ന
ചിരിയുമായി എന്റെ
നെറ്റിയിലെ മഞ്ഞുപൊട്ടുകള്‍
ചുണ്ടുകളിലേക്ക് ഓരോന്നായി
ഒട്ടിക്കുമ്പോള്‍
പുറത്തു മുല്ലകള്‍ പൂത്ത് നാണിക്കുമല്ലോ
കാറ്റിലുമുണ്ടാവും ഒരു പ്രണയഗാനം.
ഉടലാകെ മഞ്ഞുപൊട്ടുകള്‍
നിറയുംബോഴേക്കും
മണ്ണിലാകെ മഴപ്പൊട്ടുകള്‍ താളം തുള്ളും.
പറയൂ
നിലാവ് പറഞ്ഞില്ലേ ഇതൊക്കെ
No comments:
Post a Comment